പിവിസി നിയമനം വൈകുന്നു
തിരുവനന്തപുരം: ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് കേരള സര്‍വകലാശാലയിലെ പ്രൊ വൈസ് ചാന്‍സലര്‍ നിയമനം വൈകുന്നു.
അക്കാദമിക് സ്റാഫ് കോളേജ് തലവനായ ജോണ്‍ കട്ടക്കയത്തിന്റെ പേര് പിവിസി സ്ഥാനത്തേക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ചെങ്കിലും ലത്തീന്‍ കത്തോലിക്ക സമുദായത്തില്‍ പെട്ടയാളിന്് പിവിസി സ്ഥാനം നല്‍കണമെന്ന് സര്‍ക്കാരിന്റെ മേല്‍ സമ്മര്‍ദമുണ്ടാവുകയായിരുന്നു.
ഇതനുസരിച്ച് കൊല്ലം കര്‍മല റാണി ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ കെ.എ.ആന്‍ഡ്രു, കേരള സര്‍വകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിലെ ഡോ.കെവിന്‍, ലയോള കോളേജ് പ്രിന്‍സിപ്പല്‍ ഹെലന ജൂഡിത്ത് തുടങ്ങിയവരുടെ പേരുകള്‍ സര്‍ക്കാര്‍ ഷോര്‍ട്ട് ലിസ്റ് ചെയ്തു.
ഇതില്‍ ഹെലന ജൂഡിത്തിന്റെ പേരാണ് സര്‍ക്കാര്‍ പിവിസി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. എന്നാല്‍ ഡോക്ടറേറ്റ് ബിരുദമില്ലാത്തതും 50 വയസില്‍ താഴെ മാത്രം പ്രായമുള്ളതുമായ ഒരാളെ പിവിസിയാക്കുന്നതിനോട് സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു.
പുതിയൊരു പേര് നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടതനുസരിച്ച് സര്‍ക്കാര്‍ വീണ്ടും ലിസ്റ് തയാറാക്കാനുള്ള ശ്രമത്തിലാണ്. പിവിസി സ്ഥാനത്ത് ഒഴിവ് വന്നിട്ട് രണ്ട് മാസം കഴിഞ്ഞിരിക്കുകയാണ്.












Click it and Unblock the Notifications