കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരിതാശ്വാസവുമായി ബാംബൂ കോര്‍പ്പറേഷനും

  • By Super
Google Oneindia Malayalam News

കൊച്ചി: ഗുജറാത്തിലെ ഭൂകമ്പബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കേരള സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ വീടുകള്‍ നിര്‍മ്മിച്ചു നല്കും.

മുള ഉപയോഗിച്ച് ചെലവുകുറഞ്ഞ രീതിയില്‍ നിര്‍മ്മിക്കപ്പെടുന്ന ഈ വീടുകള്‍ക്ക് ഭൂകമ്പത്തെ ചെറുക്കുന്നതിനുള്ള ശേഷിയുണ്ടാവുമെന്ന് ബാംബൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എ.പി.കുര്യന്‍ ഫിബ്രവരി എട്ട് വ്യാഴാഴ്ച വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഒരു വീടിന് 25,000 രൂപ ചെലവു വരും.

അഹമ്മദാബാദ് ജില്ലാ കളക്ടറുമായി ഇതു സംബന്ധിച്ചുള്ള ചര്‍ച്ച കോര്‍പ്പറേഷന്‍ നടത്തിക്കഴിഞ്ഞു. മുള കൊണ്ടുള്ള വീടിന്റെ നിര്‍മ്മാണം വിശദീകരിക്കാന്‍ കോര്‍പ്പറേഷന്റെ ഒരു എഞ്ചിനീയര്‍ അഹമ്മദാബാദിലേക്കു പോകുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

ഗുജറാത്തില്‍ വീടു നിര്‍മ്മിക്കുന്നതിന് ആറു ലക്ഷം രൂപയുടെ ബാംബൂ പ്ലൈ ബോര്‍ഡ് കോര്‍പ്പറേഷന്‍ സംഭാവനയായി നല്കിയിട്ടുണ്ട്. ഇതുമായി ഗുജറാത്തിലേക്കു പോകുന്ന ട്രക്കിനെ ഔദ്യോഗികമായി വ്യവസായ മന്ത്രി സുശീലാ ഗോപാലന്‍ ഫിബ്രവരി ഒമ്പത് വെള്ളിയാഴ്ച യാത്രയാക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X