കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രഞ്ച് കപ്പല്‍ കൊച്ചിയിലെത്തി

  • By Staff
Google Oneindia Malayalam News

കൊച്ചി: രാജ്യാന്തര സൗഹൃദത്തിന്റെ സന്ദേശവുമായി ഫ്രഞ്ച് നാവികസേനയുടെ യുദ്ധക്കപ്പല്‍ ലെഫ്റ്റനന്റ് ലെ ഹെനാഫ് കൊച്ചി തുറമുഖത്തെത്തി.

കമാന്‍ഡര്‍ ഫ്രാങ്ക് ബാഡ്വല്‍ നയിക്കുന്ന കപ്പലിന് ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനത്ത് കമ്മഡോര്‍ ബ്രഹ്മസ്വരൂപിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നേവി സ്വീകരണം നല്കി. ഇന്ത്യന്‍ നേവിയുമായി ഏറ്റവും മികച്ച ബന്ധമാണ് ഫ്രഞ്ച് നേവിക്കുള്ളതെന്ന് കമാന്‍ഡര്‍ ഫ്രാങ്ക് വാര്‍ത്താലേഖകരോട് പറഞ്ഞു.

കടലിന് കുറുകെ സൗഹൃദത്തിന്റെ പാലം നിര്‍മ്മിക്കുക എന്ന സന്ദേശവുമായി ഇന്ത്യന്‍ നേവി മുംബൈയില്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര നാവിക അഭ്യാസ പ്രകടനത്തില്‍ ഫ്രഞ്ച് നേവിയുടെ രണ്ട് യുദ്ധക്കപ്പലുകള്‍ പങ്കെടുക്കും. ആണവ അന്തര്‍വാഹിനിയായ ലാ പേള്‍ , ഫ്രൈ ഗേറ്റ്സ് വിഭാഗത്തില്‍ പെടുന്ന ഡ്യുപ്ലെക്സ് എന്നീ കപ്പലുകളാണ് മുംബൈയിലെത്തുക .

ഈ കപ്പലുകള്‍ക്ക് തുണയായെത്തിയതാണ് ലെഫ്റ്റനന്റ് ലെ ഹെനാഫ് . 264 മീറ്റര്‍ നീളവും 1250 ടണ്‍ ശേഷിയും പരമാവധി 23 നോട്ടിക്കല്‍ മൈല്‍ വേഗതയുമുള്ള ലെ ഹെനാഫില്‍ എട്ട് ഓഫീസര്‍മാരും 87 നാവികരുമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X