കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യ ബസ് പണിമുടക്ക് 22ന്

  • By Staff
Google Oneindia Malayalam News

കൊച്ചി: പൊലീസും ആര്‍ടിഒ അധികൃതരും ബസുകള്‍ വഴിയില്‍ തടഞ്ഞ് പിഴ ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫിബ്രവരി 22 വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി സ്വകാര്യ ബസുകള്‍ പണിമുടക്കുമെന്ന് ബസുടമാസംഘം ഭാരവാഹികള്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടു മൂന്നു മാസമായി പൊലീസും ആര്‍ടിഒ അധികൃതരും ബസുകള്‍ തടഞ്ഞ് ചെറിയ കുറ്റങ്ങള്‍ക്ക് വരെ വന്‍ പിഴ ഈടാക്കുകയാണെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് പി.ജെ.സെബാസ്റ്യന്‍ ആരോപിക്കുന്നു. സര്‍ക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഓരോ ഓഫീസര്‍ക്കും നിശ്ചിത തുക ക്വാട്ട വച്ച് പിരിച്ചെടുക്കാനാണ് നിര്‍ദേശം നല്കിയിട്ടുള്ളത്.

ഡീസല്‍ വില വര്‍ധിച്ചത് മൂലം പ്രതിദിനം 300-400 രൂപ വീതം പ്രതിദിനം നഷ്ടം നേരിടുന്ന സ്ഥിതിയാണുള്ളത്. മൂന്ന് മാസം കൂടുമ്പോള്‍ ബസിന് 20,000 രൂപ റോഡ് നികുതി നല്കേണ്ടതുണ്ട് . ഇതിനൊക്കെ പുറമെയാണ് ആയിരവും രണ്ടായിരവും പിഴ ചുമത്തുമന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X