വിജയ് അമൃതരാജ് സമാധാന ദൂതന്‍
ദില്ലി: ഇന്ത്യന്‍ ടെന്നീസ് താരം വിജയ് അമൃതരാജിനെ ഐക്യരാഷ്ട്രസമിതി മെസഞ്ചര്‍ ഓഫ് പീസ് (സമാധാന ദൂതന്‍) എന്ന പദവിയിലേക്ക് തിരഞ്ഞെടുത്തു.
ഫിബ്രവരി എട്ട് വ്യാഴാഴ്ച യുഎന്‍ സെക്രട്ടറി കോഫി അന്നനാണ് വിജയ് അമൃതരാജിനെ ഈ പദവിയില്‍ നിയമിച്ചതായി അറിയിച്ചത്. മെസഞ്ചര്‍ ഓഫ് പീസ് ബഹുമതി ലഭിക്കുന്ന എട്ടാമത്തെ വ്യക്തിയാണ് അമൃതരാജ്.
ബോക്സിംഗ് താരം മുഹമ്മദാലിയും ബാസ്കറ്റ് ബാള്‍ താരം മാജിക് ജോണ്‍സണും ഈ പദവി ലഭിച്ചവരില്‍ പെടുന്നു. ഐക്യരാഷ്ട്രസമിതിയുടെ പ്രവര്‍ത്തനങ്ങളിലേക്ക് ലോകശ്രദ്ധയാകര്‍ഷിക്കുക എന്നതായിരിക്കും വിജയ് അമൃതരാജിന്റെ ദൗത്യം . എയ്ഡ്സിനെതിരെയും മറ്റും പ്രവര്‍ത്തിക്കുക വഴി അമൃതരാജ് നേരത്തെ ലോകശ്രദ്ധ നേടിയിരുന്നു.












Click it and Unblock the Notifications