ചെറിയ ഭൂചലനങ്ങള്‍ രണ്ടുമാസം തുടരും

അഹമ്മദാബാദ് : ഗുജറാത്ത് ഭൂകമ്പത്തിന്റെ അനുരണനങ്ങള്‍ രണ്ടുമാസം കൂടി തുടരുമെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(ജിഎസ്ഐ) വിദഗ്ധര്‍ പറയുന്നു.

കച്ചിലെ ഭൂചലനത്തില്‍ ഭൂമി പിളരുകയുണ്ടായി . ഇപ്പോള്‍ ഭൂമി കൂടിച്ചേരുകയാണ്. ഭൂമിയുടെ പാളികള്‍ ഇങ്ങിനെ ചലിക്കുമ്പോള്‍ അനുരണനങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. - ജിഎസ്ഐയുടെ ജിയോഫിസിക്സ് വിഭാഗം മേധാവി ഡോ. ജെ.ആര്‍ .ഖയാല്‍ ഫിബ്രവരി ഒമ്പത് വെള്ളിയാഴ്ച പറഞ്ഞു . ദിവസവും റിച്ചര്‍ സ്കെയിലില്‍ ഒന്നിനും അഞ്ചിനും ഇടയില്‍ ശക്തിയുള്ള 130 അനുരണനങ്ങളെങ്കിലും ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തില്‍ ജിഎസ്ഐ ഭൂകമ്പത്തെപ്പറ്റി പഠിക്കാന്‍ 14 പുതിയ ഗവേഷണ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. 25 ജിയോളജിസ്റുകളും 15 ജിയോഫിസിസ്റുകളും ഇവിടെ ജോലിചെയ്യുന്നുണ്ട്. റിക്ടര്‍ സ്കെയിലില്‍ .1 മാത്രം അടയാളപ്പെടുത്തുന്ന നേരിയ ഭൂചലനങ്ങള്‍ പോലും രേഖപ്പെടുത്താന്‍ കഴിവുള്ള ഉപകരണങ്ങളാണ് ഈ ഗവേഷണകേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+