ഗുജറാത്തില്‍ വീണ്ടും ഭൂചലനം
അഹമദാബാദ്: ഗുജറാത്തിലെ സൂറത്തിലും അഹമദാബാദിലും വീണ്ടും ഭൂചലനമുണ്ടായി.
ഫിബ്രവരി എട്ട് വ്യാഴാഴ്ച രാത്രി 10.25നാണ് റിക്ടര്‍ സ്കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടമോ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സൗരാഷ്ട്ര പ്രദേശത്തെ ഭാവനഗര്‍ ജില്ലയിലും ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
ഭൂചലനം നല്‍കിയ ആഘാതത്തില്‍ നിന്നും ഇനിയും മോചിതരായിട്ടില്ലാത്ത ജനങ്ങള്‍ പരിഭ്രാന്തരായി തെരുവിലേക്കിറങ്ങിയോടി. ഭയന്നോടിയ കൂട്ടത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പലയിടത്തും ടെലിഫോണ്‍ ലൈനുകള്‍ തകരാറിലായിട്ടുണ്ട്.
റിപ്പബ്ലിക്ക് ദിനത്തില്‍ വന്‍ നാശം വിതച്ച ഭൂചലനം പോലെ ഇനിയുമുണ്ടാകുമെന്ന് ഭയന്ന ജനങ്ങള്‍ കഴിഞ്ഞ രാത്രി മുഴുവന്‍ തെരുവില്‍ കഴിച്ചുകൂട്ടുകയായിരുന്നു.












Click it and Unblock the Notifications