Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനസംഖ്യാ കണക്കെടുപ്പ് തുടങ്ങി

തിരുവനന്തപുരം: ഭാരത സെന്‍സസിലെ ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമായി.

ഫിബ്രവരി ഒമ്പത് വെള്ളിയാഴ്ച രാവിലെ 8.30ന് രാജ്ഭവനില്‍ ഗവര്‍ണര്‍ സുഖ്ദേവ് സിംഗ് കാംഗിന്റെയും കുടുംബത്തിന്റെയും വിവരങ്ങള്‍ ശേഖരിച്ചതോടയാണ് കേരളത്തില്‍ ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമായത്. സെന്‍സസ് ഡയറക്ടര്‍ ഷീലാ തോമസ്, ജില്ലാ കളക്ടര്‍ എസ്.ശ്രീനിവാസന്‍, ജില്ലാ സെന്‍സസ് ഓഫീസര്‍ വി.കെ.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ രാജ്ഭവനിലെത്തിയിരുന്നു.

ഒമ്പതരയോടെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി ഇ.കെ.നായനാരുടെയും കുടുംബാംഗങ്ങളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തി. രണ്ടായിരത്തി ഒന്നിലെ ഭാരത സെന്‍സസിലെ പ്രധാനഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് ഫിബ്രവരി 28 ബുധനാഴ്ച വരെ നീണ്ടു നില്‍ക്കും.

23 ചോദ്യങ്ങളാണ് ജനസംഖ്യാ കണക്കെടുപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവയ്ക്ക് ഉപചോദ്യങ്ങളുമുണ്ട്. ജനസംഖ്യാ കണക്കെടുപ്പിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+