60 ലക്ഷം വിദ്യാര്‍ഥികളെ കമ്പ്യൂട്ടര്‍ സാക്ഷരരാക്കും
കൊച്ചി: 2010ഓടെ 60 ലക്ഷം വിദ്യാര്‍ഥികളെ കമ്പ്യൂട്ടര്‍ സാക്ഷരരാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫ് അറിയിച്ചു.
10 വര്‍ഷത്തിനുള്ളില്‍ നൂറ് ശതമാനം കമ്പ്യൂട്ടര്‍ സാക്ഷരത നേടിയെടുക്കാനുള്ള പ്രായോഗികപരിപാടികളെ കുറിച്ച് വിദഗ്ധ സംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 2002 മുതല്‍ എട്ടാം ക്ലാസില്‍ കമ്പ്യൂട്ടര്‍ പഠനം ആരംഭിക്കും.
കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ പുന:സംഘാടനം- ഒരു അവലോകനം എന്ന വിഷയത്തില്‍ നടക്കുന്ന രണ്ടു ദിവസത്തെ സമ്മേളനം ഫിബ്രവരി ഒമ്പത് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നടപ്പിലാക്കുന്നതിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരിക്കുന്നത്. 2002ല്‍ കമ്പ്യൂട്ടര്‍ പഠിച്ചുതുടങ്ങുന്ന വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി പരീക്ഷ 2004ലാണ് നടക്കുക എന്നതിനാല്‍ 2004ല്‍ മാത്രമേ പരിഷ്കരണത്തിന്റെ ഫലമെന്തെന്ന് വ്യക്തമാവൂ- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications