പഞ്ചസാര അഴിമതി : ഒരാള്‍ പിടിയില്‍
കൊച്ചി : കോളിളക്കം സൃഷ്ടിച്ച സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ പഞ്ചസാര കുംഭകോണ കേസില്‍ ഒന്നാം പ്രതി ക്രൈംബ്രാഞ്ച് പിടിയിലായി.
കാസര്‍കോട് ഉദുമ റഹ്മത്ത് മന്‍സിലില്‍ അബു(അബ്ദുള്ളക്കുഞ്ഞ് -41) ആണ് പിടിയിലായത്. ഇടപ്പള്ളിയില്‍ ട്രാവന്‍കൂര്‍ റസിഡന്‍സി അപാര്‍ട്മെന്റില്‍ നിന്നുമാണ് അബുവിനെ അറസ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഫിബ്രവരി 18 ഞായറാഴ്ച വരെ ക്രൈംബ്രാഞ്ചിന്റെ കസ്റഡിയില്‍ വിട്ടുകൊടുത്തു.












Click it and Unblock the Notifications