കേരളം സാമ്പത്തിക പ്രതിസന്ധിയില്‍
തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു. പ്രതിസന്ധി കാരണം കേന്ദ്രഏജന്‍സികളില്‍ നിന്നെടുത്ത വായ്പ ആദ്യമായി കേരളത്തിന് കൃത്യസമയത്ത് തിരിച്ചടക്കാനാവാതെ പോയി.
കുറഞ്ഞത് രണ്ടായിരം കോടി രൂപയെങ്കിലും കിട്ടിയാലേ ഇന്നത്തെ അവസ്ഥയില്‍ സംസ്ഥാനത്തിന് പിടിച്ചുനില്‍ക്കാനാവൂ. ട്രഷറി നിയന്ത്രണം വീണ്ടും നീട്ടിയിരിക്കുകയാണ്.
എല്ലാ ബില്ലുകളും മാറുന്നത് ട്രഷറിയില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. തുടര്‍ച്ചയായി ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും ഇതാദ്യമായാണ്.
വാങ്ങാവുന്നിടത്തു നിന്നൊക്കെ വായ്പയെടുത്തിട്ടുള്ളതിനാല്‍ ഇനി വായ്പ വാങ്ങാനും പറ്റാത്ത അവസ്ഥയാണ്. വായ്പ കൃത്യസമയത്ത് അടക്കുന്നത് ആദ്യമായി മുടങ്ങിയത് സംസ്ഥാനത്തിന് ദോഷമായി ബാധിക്കും.












Click it and Unblock the Notifications