കേരളാ കോണ്‍ഗ്രസുകള്‍ ഉടന്‍ ലയിക്കും: ജോസഫ്
കൊച്ചി: കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ലയനം ഉടനെയുണ്ടാകുമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ പി.ജെ.ജോസഫ് അഭിപ്രായപ്പെട്ടു.
ഇതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം ഫിബ്രവരി ഒമ്പത് വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 32 സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ സ്ഥാപിക്കുന്നതിനെപ്പറ്റി ഇടതുമുന്നണിയുമായി നിലനില്ക്കുന്ന അഭിപ്രായഭിന്നതയെപ്പറ്റി ചോദിച്ചപ്പോള്‍ തന്റെ നിര്‍ദ്ദേശം ഇടതുമുന്നണി അംഗീകരിക്കുമെന്നാണ് കരുതുന്നുതെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യമായി തൊടുപുഴയില്‍ 1997ല്‍ ഒരു സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശം മുന്നോട്ടുവച്ചപ്പോള്‍ അതിനെ എസ്എഫ്ഐ കണ്ണടച്ച് എതിര്‍ക്കുകയായിരുന്നുവെന്ന് ജോസഫ് പറഞ്ഞു. പക്ഷെ പിന്നീട് അവര്‍ പ്രക്ഷോഭം പിന്‍വലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications