കരുണാകരന്റെ നില മെച്ചപ്പെട്ടു
തിരുവനന്തപുരം: കടുത്ത പനിയെത്തുടര്‍ന്ന് ഫിബ്രവരി എട്ട് വ്യാഴാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോണ്‍ഗ്രസ് നേതാവ് കരുണാകരന്റെ നില മെച്ചപ്പെട്ടു.
ഫിബ്രവരി ഒമ്പത് വെള്ളിയാഴ്ചയോടെ പനി കുറഞ്ഞിട്ടുണ്ട്.അതേ സമയം നെഞ്ചിലെ കഫക്കെട്ടാണ് പ്രശ്നമുണ്ടാക്കുന്നതെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ഇപ്പോള്‍ ദ്രാവകരൂപത്തിലുള്ള ആഹാരമാണ് നല്കുന്നത് .
എന്തായാലും രണ്ട് മൂന്നു ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. പി.കേശവന്‍കുട്ടി നായര്‍ അറിയിച്ചു. മൂത്രാശയത്തില്‍ അണുബാധയുണ്ടായതാണ് പനിക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications