നാദാപുരം: 38.05 ലക്ഷം നഷ്ടപരിഹാരം നല്‍കി
തിരുവനന്തപുരം: നാദാപുരത്തുണ്ടായ അക്രമസംഭവങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ഇതുവരെയായി 38.05 ലക്ഷം രൂപ നല്‍കി.
ഫിബ്രവരി ഒമ്പത് വെള്ളിയാഴ്ച വാര്‍ത്താക്കുറിപ്പിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. 188 പേര്‍ക്കാണ് ഇതുവരെ നഷ്ടപരിഹാരം നല്‍കിയത്.
ജനവരിയില്‍ നാദാപുരത്ത് ദിവസങ്ങളോളം നീണ്ടുനിന്ന അക്രമസംഭവങ്ങളില്‍ ഒരു ആറുവയസുകാരിയടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. പലരുടെയും വീടുകള്‍ അക്രമികള്‍ തകര്‍ക്കുകയും ചെയ്തു.












Click it and Unblock the Notifications