നാദാപുരം: അക്രമികളെ മുഴുവന്‍ അറസ്റ് ചെയ്യും
കോഴിക്കോട്: നാദാപുരത്തെ അക്രമസംഭവത്തിന് കാരണക്കാരായ എല്ലാവരെയും അറസ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ പറഞ്ഞു.
അക്രമസംഭവങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കിത്തുടങ്ങിയെന്ന് അദ്ദേഹം അറിയിച്ചു. കല്ലാച്ചിയില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി സമാധാനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തിയ സംഭവത്തെ കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തും. സമാധാനം നിലനിര്‍ത്താന്‍ എല്ലാ ജനങ്ങളും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
നാദാപുരത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 493 പേരെ അറസ്റ് ചെയ്തിട്ടുണ്ടെന്ന് ഡിഐജി കൃഷ്ണമൂര്‍ത്തി പറഞ്ഞു. ഇതിനകം 203 കേസുകള്‍ രജിസ്റര്‍ ചെയ്തു. പൊലീസ് സുരക്ഷയ്ക്കായി അഞ്ച് ജീപ്പുകള്‍ കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications