Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂകമ്പം: പുനരധിവാസത്തിന് സിഎഎസ്എ

പത്തനംതിട്ട: ചര്‍ച്ചസ് ഓക്സിലറി ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (സിഎഎസ്എ) ഗുജറാത്തില്‍ ഏഴ് കോടി രൂപയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തും.

സംഘടനയുടെ ദേശീയകമ്മിറ്റി യോഗത്തില്‍ ഇതുസംബന്ധിച്ച മാര്‍ഗരേഖക്ക് അംഗീകാരമായിട്ടുണ്ടെന്ന് സിഎഎസ്എ ചെയര്‍മാന്‍ ജോസഫ് മാര്‍ ഇറെനിയസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത പറഞ്ഞു. 29 പള്ളികളുടെ ദേശീയസംഘടനയാണ് സിഎഎസ്എ.

ഭൂകമ്പം മൂലം തകര്‍ന്നടിഞ്ഞ ഗ്രാമങ്ങളില്‍ സിഎഎസ്എ വീടുകള്‍ പണിതു കൊടുക്കും. ഏതൊക്കെ ഗ്രാമങ്ങളിലാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി കേശുഭായ് പട്ടേലുമായി ചര്‍ച്ച ചെയ്തതിനു ശേഷം തീരുമാനിക്കും.

പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യും. ജോലിക്ക് കൂലിയായി ഭക്ഷണം നല്‍കുന്ന ഒരു പദ്ധതിയാണ് ഇതിനായി നടപ്പിലാക്കുന്നത്.

ഭൂകമ്പം നടന്ന ദിവസം രാത്രിയില്‍ തന്നെ സിഎഎസ്എ പ്രവര്‍ത്തകര്‍ ഗുജറാത്തിലെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നുവെന്ന് മെത്രാപ്പൊലീത്ത പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+