വീരപ്പന്റെ സംഘാംഗത്തിന് പരിക്കേറ്റെന്ന് തീര്‍ച്ച
പാലക്കാട്: പ്രത്യേക ദൗത്യ സേനയുമായിട്ടുള്ള ഏറ്റുമുട്ടലിനിടയില്‍ വീരപ്പന്റെ സംഘത്തില്‍ പെട്ട ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് തീര്‍ച്ചയാണെന്ന് പ്രത്യേക ദൗത്യ സേന ഐജി ബാലചന്ദ്രന്‍ പറഞ്ഞു.ഏറ്റുമുട്ടലിനിടയില്‍ വീരപ്പനെ തിരിച്ചറിയാന്‍ സാധിച്ചിരുന്നുവോ എന്ന ചോദ്യത്തിന് ഉത്തരമായി അക്കാര്യം നൂറുശതമാനം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്നാട്-കേരള അതിര്‍ത്തിയിലെ വനത്തില്‍ വീരപ്പനുണ്ടെന്ന് തീര്‍ച്ചയാണ്.
വീരപ്പനെ പിടിക്കാനുള്ളശ്രമത്തില്‍ ഗ്രാമീണരുടെ സഹായവും ഉറപ്പുവരുത്താനായി പ്രത്യേക ദൗത്യ സേന ഗ്രാമീണരെ വിളിച്ചുചേര്‍ത്തു.
വീരപ്പന്റെയും മറ്റ് നാല് പേരുടെയും ചിത്രമുള്ള പോസ്ററുകള്‍ ഗ്രാമീണര്‍ക്ക് വിതരണം ചെയ്തു. വീരപ്പനെ കുറിച്ച് വിവരം ലഭിക്കുകയാണെങ്കില്‍ വിളിച്ചറിയിക്കാനുള്ള ടെലഫോണ്‍ നമ്പറുകളും നല്‍കി.












Click it and Unblock the Notifications