റഫോര്‍ഡ് അവാര്‍ഡ് വിവേക് മേനോന്
ലണ്ടന്‍: വന്യജീവിസംരക്ഷണ സന്ദേശ പ്രചാരണത്തിനുള്ള റഫോര്‍ഡ് അവാര്‍ഡ് മലയാളിയായ വിവേക് മേനോന് ലഭിച്ചു. ലണ്ടനിലെ റോയല്‍ ജ്യോഗ്രഫിക് സൊസൈറ്റിയില്‍ നടത്തിയ ചടങ്ങില്‍ വിവേകിന് അവാര്‍ഡ് സമ്മാനിച്ചു.
20,000 പൗണ്ട് (13.6 ലക്ഷം രൂപ) ആണ് അവാര്‍ഡ് തുക. വന്യജീവികളെ നശിപ്പിക്കുന്നതിനും ആനക്കൊമ്പ് കടത്തുന്നതിനും എതിരെ വിവേക് നടത്തിയ പ്രചാരണത്തെ മാനിച്ചാണ് അവാര്‍ഡ് നല്‍കിയത്.
വൈല്‍ഡ് ലൈഫ് ട്രസ്റ് ഒഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറും ദില്ലിയിലെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡനുമാണ് വിവേക്. വന്യജീവിസംരക്ഷണത്തെ കുറിച്ച് ഓണ്‍ ദ ബ്രിങ്ക്, വൈല്‍ഡ് ലൈഫ് ക്രൈം-ആന്‍ എന്‍ഫോഴ്സ്മെന്റ് ഗൈഡ് എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.












Click it and Unblock the Notifications