പൂര്‍വപ്രതാപത്തോടെ ബോള്‍ഗാട്ടി കൊട്ടാരം
കൊച്ചി: പൂര്‍വ പ്രതാപം ആര്‍ജ്ജിച്ച് ബോള്‍ഗാട്ടി കൊട്ടാരം വീണ്ടും അണിഞ്ഞൊരുങ്ങി.
5.1 കോടി രൂപ ചെലവഴിച്ചാണ് കെടിഡിസി കൊച്ചിക്കായലിനു നടുവില്‍ തലയുയര്‍ത്തി നില്ക്കുന്ന ബോള്‍ഗാട്ടി കൊട്ടാരം പുതുക്കിപ്പണിഞ്ഞത്. 1774 ല്‍ ഒരു ഡച്ച് വ്യാപാരിയാണ് ഈ കൊട്ടാരം പണിതത് . ഹോളണ്ടിന് പുറത്തുള്ള ഏറ്റവും പഴയ ഡച്ച് കൊട്ടാരമാണ് ബോള്‍ഗാട്ടി.
കൊച്ചി മഹാരാജാവ് 1909 ലാണ് ബോള്‍ഗാട്ടി കൊട്ടാരം ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി മേല്‍ വാടകയ്ക്ക് വാങ്ങിയത്. 1976 ല്‍ കെടിഡിസി ഒരു പൈതൃക സ്വത്ത് (ഹെറിറ്റേജ് പ്രോപ്പര്‍ട്ടി) എന്ന നിലയില്‍ കൊട്ടാരം ഏറ്റെടുത്തു . പിന്നീട് സംസ്ഥാന സര്‍ക്കാര്‍ ഇതിനെ സ്റാര്‍ ഹോട്ടല്‍ സൗകര്യമുള്ള ഒരു റിസോര്‍ട്ടാക്കി മാറ്റുകയായിരുന്നു. ഫിബ്രവരി 17 ശനിയാഴ്ച മുഖ്യമന്ത്രി ഇ.കെ . നായനാര്‍ പുതുക്കിപ്പണിത ബോള്‍ഗാട്ടി കൊട്ടാരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
16 എട്ട് ഏക്കര്‍ വിസ്തൃതിയുള്ള കൊട്ടാര പരിസരത്ത് വിനോദ യാത്രികര്‍ക്ക് കുതിരയെ ഓടിക്കാനും ഗോള്‍ഫ് കളിക്കാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കെടിഡിസി ചെയര്‍മാന്‍ സി.കെ.ചന്ദ്രപ്പന്‍ പറഞ്ഞു. കൊച്ചിന്‍ പോര്‍ട് ട്രസ്റുമായി സഹകരിച്ച് വല്ലാര്‍പാടത്ത് ഒരു ഗോള്‍ഫ് മൈതാനം ഒരുക്കും . ഇതിനായി വല്ലാര്‍പാടത്ത് 100 ഏക്കര്‍ സ്ഥലം വേര്‍തിരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications