Get Updates
Get notified of breaking news, exclusive insights, and must-see stories!

കെടിഡിസി സ്വകാര്യനിക്ഷേപകരെ തേടുന്നു

കൊച്ചി : ടൂറിസം മേഖലയില്‍ സര്‍ക്കാര്‍ വന്‍ തോതില്‍ സ്വകാര്യ നിക്ഷേപം തേടുന്നു.

കേരളത്തെ ആകര്‍ഷകമായ ടൂറിസ്റ് കേന്ദ്രമാക്കി മാറ്റാന്‍ കടല്‍-കായല്‍ തീര റിസോര്‍ട്ടുകളും ഹോട്ടലുകളും പണിയാന്‍ കെടിഡിസി സ്വകാര്യ നിക്ഷേപകരെ തേടുകയാണെന്ന് കെടിഡിസി ചെയര്‍മാന്‍ സി.കെ. ചന്ദ്രപ്പന്‍ പറഞ്ഞു . ഫിബ്രവരി 10 ശനിയാഴ്ച അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു .

ടൂറിസ്റ് റിസോര്‍ട്ട് കേരളാ ലിമിറ്റഡ് (ടിആര്‍കെഎല്‍) എന്ന പേരില്‍ പുതുതായി രൂപം നല്കിയ കെടിഡിസിയുടെ അനുബന്ധ സ്ഥാപനം ഇതിനകം കാസര്‍കോട് ജില്ലയിലെ ബേക്കല്‍ കടല്‍ത്തീരത്ത് ഏഴു സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് . ഈ സ്ഥലങ്ങളിലെല്ലാം സ്വകാര്യ നിക്ഷേപകരുമായി ചേര്‍ന്ന് കൂട്ടു സംരംഭങ്ങള്‍ തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനകം ഇതിലെ രണ്ടു സ്ഥലങ്ങളില്‍ പണം മുടക്കാന്‍ ടാജും ഒബറോയ് ഗ്രൂപ്പും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മറ്റൊരു സ്ഥലത്ത് പണം മുടക്കാന്‍ താല്പര്യം കാട്ടിയ ലീല കെംപന്‍സ്കി ഗ്രൂപ്പുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.

ബേക്കലില്‍ കടല്‍ത്തീര റിസോര്‍ട്ടുകള്‍ പണിയാന്‍ ചില വിദേശ ഗ്രൂപ്പുകളും താല്പര്യം കാട്ടിയിട്ടുണ്ട്. വേമ്പനാട് കായല്‍ അതിരിട്ട പാതിരാമണലില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു കായല്‍തീര റിസോര്‍ട്ട് ഉടന്‍ പണിയും . ഒബറോയ് ഗ്രൂപ്പിന്റെയും ടിആര്‍കെഎല്ലിന്റെയും സംയുക്തസംരംഭമായ ഈ റിസോര്‍ട്ട് നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കിക്കഴിഞ്ഞതായും ചന്ദ്രപ്പന്‍ അറിയിച്ചു .

കണ്ണൂര്‍ ജില്ലയിലെ പയ്യാമ്പലം , മുഴപ്പിലങ്ങാട് , മീന്‍കുന്ന് എന്നിവിടങ്ങളിലും കടല്‍ത്തീര റിസോര്‍ട്ടുകള്‍ കൊണ്ടുവരാന്‍ കെടിഡിസിയ്ക്ക് പദ്ധതിയുണ്ടെന്ന് ചന്ദ്രപ്പന്‍ പറഞ്ഞു.ചെന്നൈയിലെ അപ്പോളോ ആശുപത്രിയുടെ അടുത്തും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം നില്ക്കുന്ന നെടുമ്പാശേരിയിലും കെടിഡിസി ഓരോ ഹോട്ടലുകള്‍ പണിയും.

കെടിഡിസിയുടെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടല്‍ 20 കോടി ചെലവില്‍ പുതുക്കിപ്പണിഞ്ഞു . ഹോട്ടല്‍ സമുദ്രയിലെ സൗകര്യങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട് . എന്നാല്‍ കെടിഡിസിയുടെ ഉടമസ്ഥതയില്‍ ഇപ്പോള്‍ നടന്നുപോകുന്ന ഹോട്ടലുളിലൊന്നും സ്വകാര്യ പങ്കാളിത്തം തേടില്ലെന്ന് അദ്ദേഹം ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+