Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍ :പൊലീസ് സ്റേഷന്‍ ആക്രമിച്ചു

ശ്രീനഗര്‍:കനത്ത പൊലീസ് കാവലുള്ള പൊലീസ് കണ്‍ട്രോള്‍ റൂമിനുനേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ ഒമ്പത് പൊലീസുകാര്‍ കൊല്ലപ്പെട്ടു.

ലഷ്കര്‍ -എ-തൊയിബയാണ് ഫിബ്രവരി ഒമ്പത് വെള്ളിയാഴ്ച നടന്ന ആക്രമണത്തിനു പിന്നില്‍.ബാത്മാലൂ പൊലീസ് കണ്‍ട്രോള്‍ റൂമിനു നേരെ നടന്ന ആക്രമണത്തില്‍ രണ്ടു തീവ്രവാദികളും കൊല്ലപ്പെട്ടു.

ആദ്യം ഗ്രനേഡുകള്‍ എറിഞ്ഞുകൊണ്ടാണ് തീവ്രവാദികള്‍ ആക്രമണം തുടങ്ങിയതെന്ന് പൊലീസ് ഐജി അശോക് ഭാന്‍ പറഞ്ഞു.ആക്രമണത്തില്‍ ആറു പൊലീസുകാര്‍ക്ക് പരിക്കേറ്റു.പൊലീസ് യൂണിഫോമിലായിരുന്നു തീവ്രവാദികള്‍.

പൊലീസ് കണ്‍ട്രോള്‍ റൂമിന് നേരെ ഇതാദ്യമായാണ് ഇത്രയും വലിയൊരു ആക്രമണം നടക്കുന്നത്.കശ്മീര്‍ പ്രശ്നം സംബന്ധിച്ച് മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുമായി പ്രധാനമന്ത്രി വാജ്പേയി ദില്ലിയില്‍ ചര്‍ച്ച നടത്താനിരിക്കെയാണ് ഈ ആക്രമണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+