കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യനയം: സിപിഎമ്മിന് വന്‍തുക ലഭിക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പുതുതായി രൂപം നല്കിയ മദ്യനയം സിപിഎമ്മിന് കമ്മീഷന്‍ ഇനത്തില്‍ വന്‍തുക നേടിക്കൊടുക്കുമെന്ന് ആരോപണം.

നേരിട്ട് സര്‍ക്കാര്‍ വിദേശ മദ്യനിര്‍മ്മാണക്കമ്പനികളില്‍ നിന്നും മദ്യം വാങ്ങിയാല്‍ കോടികളുടെ കമ്മീഷന്‍ ഈ വകയില്‍ സര്‍ക്കാരിന് ലഭിക്കുമെന്നാണ് വിലയിരുത്തല്‍ . കേരളത്തില്‍ വര്‍ഷം തോറും രണ്ടേമുക്കാല്‍ കെയ്സ് മദ്യമാണ് വിറ്റഴിയുന്നത്. ഒരു കെയ്സ് മദ്യം വിറ്റാല്‍ വിദേശമദ്യ നിര്‍മ്മാണക്കമ്പനി 50 രൂപയാണ് കമ്മീഷനായി നല്കുക . ഇതാണ് കേരളത്തിലെ അബ്കാരി കരാറുകാരുടെ ഒരു വലിയ വരുമാനം .

പുതിയ അബ്കാരി നയമനുസരിച്ച് സംസ്ഥാന ബിവറേജസ് കോര്‍പറേഷനാണ് വിദേശമദ്യ നിര്‍മ്മാണക്കമ്പനികളില്‍ നിന്ന് മദ്യം നേരിട്ട് എടുത്ത് വിപണനം ചെയ്യുക.സ്വാഭാവികമായും ഒരു കെയ്സിന് 50 രൂപ നിരക്കിലുള്ള കമ്മീഷന്‍ ബിവറേജസ് കോര്‍പറേഷന് ലഭിക്കും. ബിവറേജസ് കോര്‍പറേഷന്റെ ചുമതല എക്സൈസ് വകുപ്പിനാണ് . ഇപ്പോള്‍ എക്സൈസ് വകുപ്പ് ഭരിക്കുന്നത് സിപിഎമ്മായതിനാല്‍ ഈ കമ്മീഷന്‍ തുക ഫലത്തില്‍ സിപിഎമ്മിനുതന്നെ വന്നു ചേരും.

പുതിയ മദ്യനയപ്രകാരം ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ ചില ജനപ്രിയ ബ്രാന്‍ഡുകള്‍ വിലകുറച്ചു നല്കാനും പദ്ധതിയുണ്ട്. ഇതിന് നികുതിയിളവ് നല്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ചാരായവും വിലകുറഞ്ഞ വ്യാജമദ്യവും തടയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X