മാത്യു അറയ്ക്കല്‍ പുതിയ മെത്രാന്‍
കോട്ടയം: കാഞ്ഞിരപ്പള്ളി രൂപതയുടെ പുതിയ മെത്രാനായി മാര്‍ മാത്യു അറയ്ക്കല്‍ സ്ഥാനമേറ്റു.
ഫിബ്രവരി ഒമ്പത് വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്ന മെത്രാഭിഷേക കര്‍മ്മത്തില്‍ ചങ്ങനാശേരി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പവത്തില്‍ മുഖ്യ കാര്‍മികനായിരുന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പ് നിയുക്ത കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് നേതൃത്വം നല്കി.
തുടര്‍ന്ന് കത്തീഡ്രല്‍ പാരിഷ് ഹാളില്‍ നടന്ന അനുമോദന സമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ഉദ്ഘാടനം ചെയ്തു. സിബിസിഐ പ്രസിഡന്റ് സിറിള്‍ മാര്‍ ബസേലിയോസ് അധ്യക്ഷനായിരുന്നു. വിദ്യഭ്യാസ മന്ത്രി പി.ജെ.ജോസഫ് , ഡപ്യൂട്ടി സ്പീക്കര്‍ സി.എ.കുര്യന്‍ , ഉമ്മന്‍ചാണ്ടി എംഎല്‍എ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications