കുവൈത്ത് വിട്ട് വന്നവര്‍ സമരത്തിലേക്ക്
മലപ്പുറം: ഗള്‍ഫ്യുദ്ധകാലത്ത് കുവൈത്ത് വിട്ട് നാട്ടിലേക്ക് മടങ്ങേണ്ടിവന്ന മലയാളികള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് സമരം തുടങ്ങാന്‍ പ്രവാസി സംഘം മലപ്പുറം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
കുവൈത്ത് വിട്ട് നാട്ടിലേക്ക് വരാന്‍ നിര്‍ബന്ധിതരായവരുടെ ലിസ്റ് കമ്മിറ്റി തയ്യാറാക്കി. ബന്ധപ്പെട്ട ഓഫീസുകള്‍ക്കു മുന്നില്‍ ഉപരോധം നടത്തുകയാണ് സമരത്തിന്റെ ആദ്യഘട്ടം.
നഷ്ടപരിഹാരത്തിനായി ഇന്ത്യയില്‍ നിന്ന് ഒന്നര ലക്ഷത്തോളം അപേക്ഷകളുണ്ടായിട്ടും പതിനായിരം പേര്‍ക്ക് മാത്രമേ നഷ്ടപരിഹാരം ലഭിച്ചിട്ടുള്ളൂ. ഇത് കേന്ദ്രസര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണെന്ന് പ്രവാസി സംഘം കുറ്റപ്പെടുത്തി.












Click it and Unblock the Notifications