Get Updates
Get notified of breaking news, exclusive insights, and must-see stories!

റെയില്‍വേ മൂന്നിലൊന്ന് കേരളത്തില്‍ ചെലവാക്കുന്നു

കോഴിക്കോട്: റെയില്‍വേ കേരളത്തിന് വേണ്ടിയാണ് മൊത്തം പദ്ധതിത്തുകയുടെ മൂന്നിലൊന്ന് ചെലവഴിക്കുന്നതെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി ഒ.രാജഗോപാല്‍ പറഞ്ഞു.

കോഴിക്കോട് -കണ്ണൂര്‍ റൂട്ടില്‍ നാലു റെയില്‍വേഗേറ്റുകളിലും കോഴിക്കോട് ഗാന്ധി റോഡിലും പണിയുന്ന മേല്പാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനച്ചടങ്ങില്‍ സംബന്ധിക്കാനെത്തിയ ഒ.രാജഗോപാല്‍ ഫിബ്രവരി 10 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

കേരളത്തിലെ റെയില്‍വേ വികസനത്തിന് ആക്കം കൂട്ടാന്‍ നേരത്തെ അനുവദിച്ച 105 കോടിയ്ക്ക് പുറമേ 43 കോടി രൂപ കൂടി കേന്ദ്രം അനുവദിച്ചിട്ടുണ്ട് . മംഗലാപുരം -ഷൊര്‍ണൂര്‍ പാത ഇരട്ടിപ്പിക്കാന്‍ റെയില്‍വേ മുന്തിയ പരിഗണന നല്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു .

മംഗലാപുരം-ഷൊര്‍ണൂര്‍ റെയില്‍ പാതയ്ക്കിടയില്‍ പത്ത് മേല്പാലങ്ങളെങ്കിലും പണിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച നിര്‍മ്മാണോദ്ഘാടനം നടന്ന അത്തരം അഞ്ച് മേല്പാലങ്ങളുടെ പണി 2002 മാര്‍ച്ചോടെ പൂര്‍ത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു. ചില ഔദ്യോഗിക തടസ്സങ്ങള്‍ കാരണം ശേഷിക്കുന്ന അഞ്ച് മേല്പാലങ്ങളുടെ പണിയാരംഭിക്കാന്‍ അല്പം കൂടി വൈകുമെന്നും രാജഗോപാല്‍ പറഞ്ഞു.

മേല്പാലങ്ങളുടെ പണിക്കുള്ള സംസ്ഥാനത്തിന്റെ വിഹിതമായ 50 ശതമാനം തുക ഉടനെ കൈമാറണമെന്നും അദ്ദേഹം പറഞ്ഞു. ഈ തുക റെയില്‍വേ തവണകളായി തിരിച്ചുനല്കും. ഇക്കാര്യത്തില്‍ സംസ്ഥാനത്തെ സഹായിക്കാന്‍ 60 കോടി രൂപയുടെ സഹായവുമായി ഹഡ്കോ മുന്നോട്ട് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷനാണ് മേല്പാലങ്ങളുടെ നിര്‍മ്മാണച്ചുമതല.

കോഴിക്കോട് - കണ്ണൂര്‍ റൂട്ടില്‍ വെങ്ങാലി, വെങ്ങളം , ചെങ്ങോട്ടുകാവ് , നന്തി എന്നിവിടങ്ങളിലാണ് നാലു മേല്പാലങ്ങള്‍ . കോഴിക്കോട് ഗാന്ധി റോഡിലാണ് അഞ്ചാമത്തെ മേല്പാലം. രണ്ടു ലൈന്‍ ട്രാഫിക്കും ഇരുവശങ്ങളിലും നടപ്പാതകളുമുള്ള മേല്പാലങ്ങള്‍ക്ക് 10 മീറ്റര്‍ വീതിയുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+