കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാദാപുരം: ജുഡീഷ്യല്‍ അന്വേഷണം വേണം

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: നാദാപുരത്ത് നടന്ന അക്രമസംഭവങ്ങളെ കുറിച്ചുള്ള യഥാര്‍ഥവസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ ഒരു ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന് കേന്ദ്രസഹമന്ത്രി ഒ.രാജഗോപാല്‍ ആവശ്യപ്പെട്ടു.

അക്രമങ്ങള്‍ നടന്ന സ്ഥലങ്ങളിലെ ജനങ്ങളില്‍ നിന്നും തനിക്ക് ലഭിച്ച വിവരമനുസരിച്ച് സിപിഎം പ്രവര്‍ത്തകരാണ് അക്രമമഴിച്ചുവിട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഫിബ്രവരി 10 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് പൊതുഖജനാവില്‍ നിന്നുള്ള പണം കൊണ്ടല്ല. സിപിഎം തന്നെയാണ് നഷ്ടപരിഹാരം നല്‍കേണ്ടത് . ജനങ്ങളുടെ നികുതിപ്പണമാണ് പൊതുഖജനാവിലുള്ളത ്. അത് ജനങ്ങളുടെയും നാടിന്റെയും വികസനത്തിനു വേണ്ടിയുള്ളതാണ് . അല്ലാതെ സിപിഎം നടത്തിയ അക്രമങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉപയോഗിക്കേണ്ടതല ്ല.

അക്രമങ്ങളെ തുടര്‍ന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ കേരളത്തിലെത്തി തെളിവ് ശേഖരിക്കുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വെള്ളിയാഴ്ച നടന്ന സമാധാനയോഗത്തില്‍ വാര്‍ത്താ ലേഖകരെ പങ്കെടുപ്പിക്കാതെ ഇറക്കിവിട്ടത് ജനങ്ങളില്‍ നിന്നും വസ്തുതകള്‍ ഒളിച്ചുവെക്കാന്‍ വേണ്ടിയാണ്. യോഗം റിപ്പോര്‍ട്ട് ചെയ്യാനായി ക്ഷണിച്ചുവരുത്തിയ വാര്‍ത്താ ലേഖകരെ ഇറക്കിവിട്ടത് നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X