Get Updates
Get notified of breaking news, exclusive insights, and must-see stories!

വീരപ്പന്‍ : ദൗത്യസേന സ്വന്തം കൂട്ടാളികളെ വളഞ്ഞു

പാലക്കാട്: വീരപ്പന്റെ സംഘമെന്ന ധാരണയില്‍ ദൗത്യസേന വളഞ്ഞത് അതിര്‍ത്തി രക്ഷാസൈനികരെ(ബിഎസ്എഫ്). വീരപ്പനെ തിരയുന്നതില്‍ ആസൂത്രണവും ഏകോപനവും പരസ്പരധാരണയും ഇല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ദൗത്യസേനയെ നാണിപ്പിച്ച ഈ സംഭവം.

വീരപ്പന്റെ സംഘത്തെ കണ്ടുവെന്ന് ചില നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ദൗത്യസേന അവര്‍ പറഞ്ഞ സ്ഥലത്ത് തിരച്ചിലിനിറങ്ങിയത്. ഗുഹക്കകത്ത് വീരപ്പന്റെ സംഘത്തില്‍ പെട്ടവരുണ്ടെന്നായിരുന്നു വിവരം ലഭിച്ചത്. ഗുഹ വളഞ്ഞ ദൗത്യസേനാംഗങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞതാകട്ടെ ഗുഹയില്‍ നിന്ന് ഇറങ്ങിവരുന്ന അതിര്‍ത്തിരക്ഷാ സേനക്കാരെയും.

ദൗത്യസേനയും അതിര്‍ത്തിരക്ഷാസേനയും ഒന്നിച്ചുനിന്നല്ല വീരപ്പനെ തിരയുന്നത്. രണ്ടു സംഘവും രണ്ടു നിലയ്ക്ക് തിരച്ചില്‍ നടത്തുന്നതുകൊണ്ട് പലപ്പോഴും അത് ദൗത്യത്തെ പ്രതികൂലമായി ബാധിക്കുന്നുമുണ്ട്. വെവേറെയുള്ള അന്വേഷണം നിഷ്ഫലമാണെന്ന് ശനിയാഴ്ചത്തെ സംഭവം വ്യക്തമാക്കുന്നു .

ഒമ്പതാമത്തെ ദിവസവും വീരപ്പന്റെ സംഘത്തെ കുറിച്ചുള്ള യാതൊരു സൂചനയും ലഭിക്കാത്തത് ദൗത്യസേനാംഗങ്ങളെ നിരാശരാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+