Get Updates
Get notified of breaking news, exclusive insights, and must-see stories!

മത്സ്യക്കയറ്റുമതി വര്‍ദ്ധിക്കും

വിശാഖപട്ടണം: മത്സ്യസമ്പത്ത് ഇറക്കുമതി ചെയ്യുന്ന അമേരിക്കയിലെ പ്രധാന കമ്പനിയായ റെഡ്ചാന്‍ബെര്‍ ഇന്ത്യയിലേക്ക് .

ഇതോടെ ഇന്ത്യ കടല്‍സമ്പത്ത് കയറ്റുമതിക്കാരുടെ പ്രധാന കേന്ദ്രമായി മാറുമെന്ന് കരുതുന്നു. ഇതുവരെ അമേരിക്കയിലെ റെഡ്ചാന്‍ബെറിന്റെ പ്രവര്‍ത്തനമേഖല ചൈനയായിരുന്നു . ഇറക്കുമതിക്ക് മുമ്പുള്ള മത്സ്യസംസ്കരണം മുഴുവന്‍ നടന്നിരുന്നത് ചൈനയിലായിരുന്നു . ഇത് ചൈനയ്ക്ക് കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം നേടിക്കൊടിത്തിരുന്നു .

ഇത് ഇന്ത്യയിലെയും അയല്‍രാജ്യങ്ങളിലെയും ചെമ്മീന്‍ കൃഷിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന് മറൈന്‍ പ്രൊഡക്ട്സ് എക്സ്പോര്‍ട്ട് ഡവലപ്മെന്റ് അതോറിറ്റി( എംപെഡ) ചെയര്‍മാന്‍ ജോസ് സിറിയക് പറഞ്ഞു. ചെമ്മീന്‍ സംസ്കരണ ഫാക്ടറികള്‍ക്കും ഇത് ഗുണം ചെയ്യുമെന്ന് ഫിബ്രവരി 11 ഞായറാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

വിശാഖപട്ടണത്ത് നടന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ സീഫുഡ് -2001 പ്രദര്‍ശന മേളയില്‍ അമേരിക്കന്‍ കമ്പനിയുടെ പ്രതിനിധികള്‍ ഇന്ത്യയിലെ 20 മത്സ്യ സംസ്കരണ കേന്ദ്രത്തിന്റെ ഉടമകളുമായി ചര്‍ച്ച നടത്തി . ഇന്ത്യയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ മുതല്‍ മുടക്കാമെന്ന് അമേരിക്കന്‍ കമ്പനിയുടെ വക്താക്കള്‍ സമ്മതിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+