കേന്ദ്രത്തിനെതിരെ ഫാറൂഖ് അബ്ദുള്ള
ഹാജന്‍ : കേന്ദ്രത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകളൊന്നും കശ്മീര്‍ ജനതയോട് ആത്മാര്‍ത്ഥത കാട്ടിയില്ലെന്ന് ഫാറൂഖ് അബ്ദുള്ള.
ഫിബ്രവരി 11 ഞായറാഴ്ച ജമ്മു കശ്മീര്‍ അവാമി ലീഗ് സംഘടിപ്പിച്ച ഒരു പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മുകശ്മീരിനെ വിഭജിക്കാനുള്ള നീക്കം ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്ന് കശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ താക്കീത് .
മതത്തിന്റെ അടിസ്ഥാനത്തില്‍ കശ്മീരിനെ വിഭജിച്ചാല്‍ ഇതുവരെ എല്ലാ വെല്ലുവിളികളെയും നേരിട്ടിട്ടുള്ള രാജ്യം തകരുമെന്ന് അദ്ദേഹം പറഞ്ഞു . പ്രശ്നപരിഹാരത്തിന് കശ്മീരിനെ വിഭജിക്കണമെന്ന് പറയുന്നവര്‍ പണ്ട് കശ്മീരിനെ വര്‍ഗ്ഗീയതയുടെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ശ്രമിച്ച ഡിക്സന്റെ പദ്ധതി നടപ്പിലാക്കാനാണ് ശ്രമിക്കുന്നത് .
കേന്ദ്രം എന്നെപ്പോലും പാകിസ്ഥാനിയോ ഖാലിസ്ഥാനിയോ ആയാണ് കാണുന്നത് . സ്വാതന്ത്യ്രത്തിന്റെ 50 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇവിടുത്തെ ജനങ്ങള്‍ക്ക് കുടിവെള്ളമോ വൈദ്യുതിയോ കോണ്‍ക്രീറ്റ് റോഡുകളോ കിട്ടിയില്ല . കശ്മീര്‍ ജനതയുടെ ദാരിദ്യ്രത്തിന് കാരണം കേന്ദ്രമാണ് . കശ്മീരിലെ ജനങ്ങള്‍ പാവപ്പെട്ടവരായിരിക്കാം . പക്ഷെ അവര്‍ ഭാരതത്തിന്റെ പേരില്‍ അന്തസ്സും അഭിമാനവും ഉള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications