ഗ്രനേഡ് ആക്രമണം : ഘീസിങിന് പരിക്ക്
ഡാര്‍ജിലിംഗ് : ഗുര്‍ഖാ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് (ജിഎന്‍എല്‍എഫ്) നേതാവ് സുഭാഷ് ഘീസിങിന് ഗ്രനേഡ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു.
കുര്‍സിയോംഗില്‍ വച്ച് ഫിബ്രവരി 10 ശനിയാഴ്ച വൈകുന്നേരം തോക്കുധാരികളായ അക്രമികള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ഗ്രനേഡിന്റെ ചീളുകള്‍ തുളഞ്ഞുകയറി ഘീസിങിന് തലയ്ക്കും കഴുത്തിനും കാര്യമായി പരിക്കുണ്ട് . പാരമൗണ്ട് നഴ്സിങ് ഹോമില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഒന്നര മണിക്കൂര്‍ നേരം ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
ഒരു ചാര്‍ട്ടര്‍ വിമാനത്തില്‍ ഘീസിങിനെ ഫിബ്രവരി 11 ഞായറാഴ്ച ദില്ലിയിലെ ആള്‍ ഇന്ത്യാ ഇന്‍സ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് കൊണ്ടുപോകുമെന്ന് ജിഎന്‍എല്‍എഫ് കുര്‍സിയോംഗ് ശാഖാ പ്രസിഡന്റ് ഐ.എന്‍.പ്രധാന്‍ പറഞ്ഞു. ഗൂര്‍ഖാ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ആണ് ഈ ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.












Click it and Unblock the Notifications