ഭൂകമ്പം: മുറിവുകളിലെ അണുബാധ പ്രശ്നം
അഹമ്മദാബാദ്: അലസമായി നല്കിയ പ്രാഥമിക ചികിത്സ മൂലം ഭൂകമ്പത്തില്‍ മുറിവേറ്റവര്‍ക്ക് ഇരട്ടി വേദന തിന്നേണ്ടിവരുന്നു .
മരുന്നു വച്ചുകെട്ടിയതോ തുന്നലിട്ടതോ ആയ മുറിവുകള്‍ അണുബാധ മൂലം പഴുത്തു ചീയുന്നതാണ് ഇപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ നേരിടുന്ന പ്രധാന തലവേദന. ഭൂകമ്പത്തില്‍ മുറിവേറ്റവര്‍ ലക്ഷങ്ങള്‍ വരുമെന്നതിനാല്‍ ഇവരുടെ മുറിവുകളിലെ അണുബാധ ഒറ്റയടിക്ക് നേരിടാന്‍ വിരലിലെണ്ണാവുന്ന ഡോക്ടര്‍മാര്‍ക്ക് കഴിയുന്നില്ല.
ആദ്യ ഘട്ട ചികിത്സ നേടിയവരില്‍ 90 ശതമാനം പേരുടെയും മുറിവുകളില്‍ അണുബാധയുണ്ടായിട്ടുണ്ട്. മുറിവുകളില്‍ നിലവാരം കുറഞ്ഞ രീതിയിലാണ് തുന്നലിട്ടിരിക്കുന്നതെന്ന് ഒരു മെഡിക്കല്‍ സംഘത്തിലെ ഡോക്ടറായ ഡോ.സുമിത് കര്‍ പറഞ്ഞു.












Click it and Unblock the Notifications