കശ്മീരില്‍ 15 പേരെ ചുട്ടുകൊന്നു
ജമ്മു: ജമ്മു കശ്മീരില്‍ മൂന്ന് കുടുംബങ്ങളിലെ 15 പേരെ അക്രമികള്‍ ചുട്ടുകൊന്നു. വീടുകള്‍ക്കു മുകളില്‍ ദ്വാരമുണ്ടാക്കി ഗ്രനേഡുകള്‍ എറിഞ്ഞ അക്രമികള്‍ അതിനു ശേഷം വീടുകള്‍ക്ക് തീവെക്കുകയായിരുന്നു.
രാജൗരി ജില്ലയിലെ ബുധാല്‍ തെഹ്സിലില്‍ ഫിബ്രവരി ഒമ്പത് വെള്ളിയാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്. 15 ഭീകരരാണ് കൂട്ടക്കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
അക്രമം നടക്കുമ്പോള്‍ വീടുകളിലുണ്ടായിരുന്നവര്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. മരിച്ചവരില്‍ രണ്ട് സ്ത്രീകളും എട്ട് കുട്ടികളും ഉള്‍പ്പെടുന്നു.












Click it and Unblock the Notifications