ലയനനീക്കത്തോട് ജോസഫ് ഗ്രൂപ്പില്‍ എതിര്‍പ്പ്
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ ലയിക്കാനുള്ള നീക്കത്തിനെതിരെ ജോസഫ് ഗ്രൂപ്പില്‍ എതിര്‍പ്പുയര്‍ന്നു. മാണി ഗ്രൂപ്പുമായി ലയിച്ച് യുഡിഎഫിലേക്ക് കൂറുമാറാനുള്ള ശ്രമത്തെ രണ്ട് എംഎല്‍എമാര്‍ ശക്തിയായി എതിര്‍ക്കുന്നത്.
ജോസഫും കൂട്ടരും യുഡിഎഫിലേക്ക് പോയാലും എല്‍ഡിഎഫ് വിടില്ലെന്നാണ് ആന്റണി രാജു, പി.സി.ജോര്‍ജ് എന്നീ എംഎല്‍എമാരുടെ നിലപാട്. പാര്‍ട്ടിയെ പിളര്‍ത്തിയാലും മുന്നണി വിട്ടുപോകുന്നതിനെ അംഗീകരിക്കാനാവില്ല എന്നാണ് അവര്‍ വ്യക്തമാക്കുന്നത്.
കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പാണ് യുഡിഎഫിലേക്ക് പോകാനുള്ള നീക്കത്തെ ഇവര്‍ അംഗീകരിക്കാത്തതിന്റെ കാരണം. തങ്ങളെ മുന്നണിയില്‍ നിന്ന് പുറത്താക്കിയ കോണ്‍ഗ്രസിനു പിന്നാലെ പോവുന്നത് ശരിയല്ല എന്നാണ് അവരുടെ നിലപാട്.
ഇവര്‍ക്ക് ഒരു എംഎല്‍എയുടെ കൂടി പിന്തുണയുണ്ടെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം ഇവര്‍ രഹസ്യയോഗം ചേര്‍ന്നിരുന്നു. മൂന്നിലൊന്ന് എംഎല്‍എമാര്‍ ഒന്നിച്ചുനിന്നാല്‍ കൂറുമാറ്റനിരോധന നിയമം ബാധകമല്ലാത്തതുകൊണ്ട് പാര്‍ട്ടി പിളര്‍ന്നാലും ഇവര്‍ക്ക് എംഎല്‍എ സ്ഥാനം നഷ്ടപ്പെടില്ല.












Click it and Unblock the Notifications