കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍: ജലനിരപ്പ് ഉയര്‍ത്താന്‍ നിര്‍ദേശം

  • By Staff
Google Oneindia Malayalam News

ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താന്‍ വിദഗ്ധ സമിതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ കേരളത്തിന്റെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ റിപ്പോര്‍ട്ട് സുപ്രിം കോടതിക്ക് സമര്‍പ്പിക്കും.

ഡാമിന്റെ ബലം കൂട്ടുക, ഡാമിന്റെ മുകളില്‍ പാരപ്പെറ്റ് കെട്ടുക, അണക്കെട്ടിലെ സമ്മര്‍ദ്ദം അളക്കാനും ജലനിരപ്പ് അളക്കാനുമുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കുക, ജലനിരപ്പ ് ഉയര്‍ത്തുക എന്നിവയാണ് സമിതിയുടെ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍.

സമിതിയിലെ കേരളത്തിന്റ പ്രതിനിധ ഡോ.പരമേശ്വരന്‍ നായരുടെ വിയോജനക്കുറിപ്പ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്.

വിദഗ്ധ സമിതിയുടെ ശുപാര്‍ശ സംബന്ധിച്ച കേസ് പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ട് സുപ്രിം കോടതിക്ക് സമര്‍പ്പിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X