കുട്ടികള്‍ കാര്‍ട്ടൂണ്‍ സിനിമ നിര്‍മിക്കും
തിരുവനന്തപുരം: കാര്‍ട്ടൂണ്‍ സിനിമ നിര്‍മിക്കാനായി ടൂണ്‍സ് കുട്ടികള്‍ക്ക് അവസരം നല്‍കുന്നു. ഇതിനായി ഒരു മാസം നീണ്ടുനില്‍ക്കുന്ന ശില്പശാല തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കായി സംഘടിപ്പിക്കും.
കാര്‍ട്ടൂണ്‍ ചലച്ചിത്ര ഫെസ്റിവലുകളില്‍ കാണിക്കുന്ന നിലവാരത്തിലുള്ള സിനിമകള്‍ നിര്‍മിക്കാനുള്ള പരിശീലനമാണ് കുട്ടികള്‍ക്ക ്നല്‍കുക. എട്ട് മുതല്‍ 14 വയസ് വരെ പ്രായമുള്ള കുട്ടികളെയാണ് ശില്പശാലയിലേക്ക് തിരഞ്ഞെടുക്കുന്നത്. ശില്പശാല മെയ് ഒന്ന് മുല്‍ 31 വരെ നടക്കും.
കാര്‍ട്ടൂണ്‍ സിനിമകള്‍ നിര്‍മിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിക്കുകയും കുട്ടികളുടെ കഴിവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയുമാണ് ശില്പശാലയില്‍ ചെയ്യുകയെന്ന് ടൂണ്‍സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ബില്‍ ഡെന്നിസ് പറഞ്ഞു.
കുട്ടികള്‍ക്ക് കഥകളെയും കഥാപാത്രങ്ങളെയും കുറിച്ച് കൂടുതല്‍ പുതിയ ആശയങ്ങളുണ്ടാവുമെന്നതുകൊണ്ടാണ് ഇത്തരമൊരു ശില്പശാല സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശില്പശാലയ്ക്കു ശേഷം ചിത്രനിര്‍മാണം നടക്കും.
കുട്ടികളെ മത്സരത്തിലൂടെയാണ് തിരഞ്ഞെടുക്കുന്നത്. 12 കുട്ടികള്‍ക്കാണ് ശില്പശാലയിലേക്ക് അവസരം നല്‍കുന്നത്.












Click it and Unblock the Notifications