ആന്റണി മമതയെ അനുകരിക്കുന്നു: വി.എസ്
കൊല്ലം: പശ്ചിമബാംഗാളിലെ മാര്‍ക്സിസ്റ് സര്‍ക്കാരിനെതിരെ നിഴല്‍യുദ്ധം നടത്തുന്ന മമതാ ബാനര്‍ജിയെ അനുകരിക്കുകയാണ് പ്രതിപക്ഷനേതാവ് എ.കെ.ആന്റണി ചെയ്യുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വി.എസ്.അച്യുതാനന്ദന്‍.
ബംഗാളിലെ മമതയുടെ യുദ്ധം പോലെ ആന്റണിയുടെ കേരള മോഡലും വിഫലമാവുകയേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഫിബ്രവരി 11 ഞായറാഴ്ച കേരള ഗവര്‍മെന്റ് ടീച്ചേഴ്സ് അസോസിയേഷന്റെ 10-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1996ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ സംസ്ഥാന ഖജനാവില്‍ 460 കോടി രൂപയുണ്ടായിരുന്നുവെന്ന ആന്റണിയുടെ അവകാശവാദം തെറ്റാണ്. അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 4.62 കോടി മാത്രമേ ഖജനാവിലുണ്ടായിരുന്നുള്ളൂ. സംസ്ഥാനത്തിന് 1100 കോടിയുടെ കടമുണ്ടായിരുന്ന സമയത്താണത്.
ഇടതു സര്‍ക്കാരിന്റെ ഭരണകാലത്ത് സംസ്ഥാനത്തിന്റെ ആഭ്യന്തര മൊത്ത ഉത്പാദനം ഇരട്ടിയായി വര്‍ധിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. 35,000 കോടിയില്‍ നിന്ന് 66,000 കോടിയായാണ് ഉത്പാദനം വര്‍ധിച്ചത്.












Click it and Unblock the Notifications