കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണി കോണ്‍. നിര്‍വാഹക സമിതിയില്‍

  • By Staff
Google Oneindia Malayalam News

ദില്ലി : കോണ്‍ഗ്രസ് ദേശീയ നിര്‍വാഹക സമിതി അംഗമായി കേരളത്തില്‍ നിന്ന് ആന്റണിയെ തിരഞ്ഞെടുത്തു .

സോണിയാഗാന്ധി ഉള്‍പെടെ 21 അംഗങ്ങളാണുള്ളത് . കെ.കരുണാകരനെ സ്ഥിരം ക്ഷണിതാവായി ഒതുക്കിയതിനു പിന്നില്‍ സോണിയയുടെ കരുണാകരനോടുള്ള നീരസം തന്നെയാണ് പ്രകടമാകുന്നത് . സോണിയയുടെ സ്ഥിരം വിമര്‍ശകനായ ഖനി ഗാന്‍ ചൗധരിയെയും സോണിയ സ്ഥിരം ക്ഷണിതാവിന്റെ പട്ടികയില്‍ ഒതുക്കിയിരിക്കുകയാണ് .

രാഷ്ട്രീയ നയ രൂപീകരണകാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്ന കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയാണ് ഇത് . സ്ത്രീകള്‍ക്ക് ഈ സമിതിയില്‍ സോണിയ 25 ശതമാനം സംവരണം അനുവദിച്ചിട്ടുണ്ട് . അഹമ്മദ് പട്ടേലിനെ നിര്‍വാഹക സമിതിയിലേക്ക് സോണിയ തിരിച്ചു വിളിച്ചിട്ടുണ്ട് . അര്‍ജുന്‍സിംഹിനേയും ഗുലാം നബി ആസാദിനെയും നിര്‍വാഹക സമിതിയില്‍ നിലനിര്‍ത്തിയിട്ടുണ്ട് .

ഓസ്കാര്‍ ഫെര്‍ണാണ്ടസ് , പ്രണാബ് മുഖര്‍ജി , ആര്‍.കെ .ധവാന്‍ , മാധവറാവു സിന്ധ്യ, മന്‍മോഹന്‍ സിംഹ് , കമല്‍ നാഥ് , നാരായണ്‍ ദത്ത് തിവാരി , കെ. നട്വര്‍ സിംഹ് എന്നീ പരിചയ സമ്പന്നരായ നേതാക്കളെ സോണിയ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട് . സോണിയയുടെ സ്ഥിരം വിമര്‍ശകരായ വിജയ ഭാസ്കരറെഡ്ഡിയെയും സുശീല്‍ കുമാര്‍ ഷിന്‍ഡേയെയും സമിതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട് .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X