Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാരിനെതിരെ ജനവികാരം ശക്തം

കോട്ടയം: എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരം രൂപപ്പെട്ടുകഴിഞ്ഞുവെന്ന് കേരളമോചനയാത്രക്കിടയില്‍ ബോധ്യമായിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് എ.കെ.ആന്റണി.

സിപിഎം മേധാവിത്തമുള്ള പ്രദേശങ്ങളിലും സര്‍ക്കാരിന്റെ നടപടികളോട് പ്രതിഷേധം ശക്തമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളമോചനയാത്രക്ക് നേതൃത്വം നല്‍കുന്ന ആന്റണി ഫിബ്രവരി 12 തിങ്കളാഴ്ച കോട്ടയത്ത് വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു.

നമ്മുടെ ഇപ്പോഴത്തെ ആവശ്യമനുസരിച്ച് മാറ്റങ്ങള്‍ വരുത്താനും പുതിയ നയങ്ങള്‍ നടപ്പിലാക്കാനും ശേഷിയുള്ള നേതാവാണ് സംസ്ഥാനത്തിന് ഇപ്പോള്‍ ആവശ്യം.

അടുത്ത തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കാര്‍ഷിക, വിദ്യാഭ്യാസ, വ്യവസായിക മേഖലകളെ പുനരുജ്ജീവിപ്പിക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ മുന്‍നിരയിലെങ്കിലും കേരളത്തെ എത്തിക്കുന്നതിനുള്ള വികസനനയം നടപ്പിലാക്കും.

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉയരം കൂട്ടണമെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ടിന് യുഡിഎഫ് എതിരാണെന്ന് അദ്ദേഹം വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+