എറണാകുളത്ത് സിപിഎം എംഎല്‍എമാര്‍ മത്സരിക്കും
കൊച്ചി: എറണാകുളത്ത് സിപിഎമ്മിന്റെ എല്ലാ സിറ്റിംഗ് എംഎല്‍എമാരെയും അടുത്ത തിരഞ്ഞെടുപ്പിലും മത്സരിപ്പിക്കാന്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചു. ഇതേ കുറിച്ച് അന്തിമതീരുമാനമെടുക്കേണ്ടത് സംസ്ഥാന സെക്രട്ടേറിയേറ്റും സംസ്ഥാന കമ്മിറ്റിയുമാണ്.
കുന്നത്തുനാട്, വടക്കേക്കര, മട്ടാഞ്ചേരി, എറണാകുളം മണ്ഡലങ്ങളിലാണ് സിപിഎമ്മിന് ഇപ്പോള്‍ എംഎല്‍എമാരുള്ളത്. മട്ടാഞ്ചേരിയിലും എറണാകുളത്തും സിപിഎം സ്വതന്ത്രരാണ്. ഇവരെ അതാത് മണ്ഡലങ്ങളില്‍ തന്നെ നിര്‍ത്തണമെന്നാണ് ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്നത്.
ഡിവൈഎഫ്ഐ നേതാവ് പി.രാജീവ്, സിപിഎം സംസ്ഥാന സമിതി അംഗം ഗോപി കോട്ടമുറിക്കല്‍, പി.എം.ഇസ്മായില്‍ എന്നിവരെയാണ് എറണാകുളത്ത് മറ്റ് മണ്ഡലങ്ങളില്‍ സിപിഎം മത്സരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്.
സിപിഐക്ക് രണ്ട് സീറ്റാണ് എറണാകുളത്ത് നല്‍കുന്നത്. കഴിഞ്ഞ തവണ രണ്ട് സീറ്റുകളില്‍ മത്സരിച്ച എന്‍സിപിക്ക് ഇത്തവണ ഒരു സീറ്റേ നല്‍കാനിടയുള്ളൂ.












Click it and Unblock the Notifications