Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനതാദള്‍ യുണൈറ്റഡ് സെക്കുലറില്‍ ലയിച്ചു

കൊച്ചി: കെ.ചന്ദ്രശേഖരന്‍ നേതൃത്വം നല്‍കുന്ന ജനതാദള്‍ യുണൈറ്റഡ് കേരളഘടകം ജനതാദള്‍ സെക്കുലറില്‍ (ജനതാദള്‍ -എസ് ) ഔദ്യോഗികമായി ലയിച്ചു.

കൊച്ചിയില്‍ ഫിബ്രവരി 12 തിങ്കളാള്ച നടന്ന ലയനസമ്മേളനത്തില്‍ ജനതാദള്‍ സെക്കുലര്‍ സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാര്‍ ലയനപ്രഖ്യാപനം നടത്തി. കെ.ചന്ദ്രശേഖരന്‍ അധ്യക്ഷനായിരുന്നു.

അഞ്ച് വര്‍ഷം മുമ്പ് ചില പ്രത്യേകസാഹചര്യത്തിലാണ് ചന്ദ്രശേഖരനും കൂട്ടരും പാര്‍ട്ടി വിട്ടുപോയതെന്ന് വീരേന്ദ്രകുമാര്‍ സമ്മേളനത്തിനു ശേഷം വാര്‍ത്താ ലേഖകരോട് പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ഒന്നുരണ്ട് വര്‍ഷമായി പാര്‍ട്ടിയില്‍ നിന്നുപോയ നേതാക്കളുടെ പുനസമാഗമം നടക്കുകയാണ്. അരങ്ങില്‍ ശ്രീധരന്റെ നേതൃത്വത്തിലുള്ളവിഭാഗം തിരികെ പാര്‍ട്ടിയിലേക്കെത്തിയതിനു പിന്നാലെയാണ് ജനതാദള്‍ യുണൈറ്റഡിന്റെ ലയനം.

കേരളത്തെ സംബന്ധിച്ചിടത്തോളം ചെറിയ പാര്‍ട്ടികള്‍ക്ക് ഏതെങ്കിലുമൊരു മുന്നണിയിലല്ലാതെ പ്രവര്‍ത്തിക്കാന്‍ സാധ്യമല്ലെന്ന് കെ.ചന്ദ്രശേഖരന്‍ വിശദീകരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ലയനം നടന്നിട്ടുള്ളത്. ഉപാധിരഹിത ലയനമാണിത്. രാഷ്ട്രീയമായാണ് ലയനത്തെ തങ്ങള്‍ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+