മാരാമണ്‍ കണ്‍വെന്‍ഷന് തുടക്കമായി
പത്തനംതിട്ട: ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവസമ്മേളനമായ മാരാമണ്‍ കണ്‍വെന്‍ഷന് പമ്പയിലെ മണല്‍തീരത്ത് തുടക്കമായി. ഫിബ്രവരി 11 ഞായറാഴ്ച മലങ്കര മാര്‍ത്തോമാ ചര്‍ച്ച് അധിപന്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റം മാര്‍ത്തോമാ മെത്രാപ്പൊലീത്ത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
ദുരന്തങ്ങള്‍ക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന ദൈവവിളി ഉള്‍കൊണ്ട് മുന്നോട്ടുപോവണമെന്ന് മെത്രാപ്പൊലീത്ത വിശ്വാസികളെ ഉത്ബോധിപ്പിച്ചു.
മാര്‍ത്തോമ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗുജറാത്തില്‍ മരിച്ചവരുടെ സ്മരണകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
റവ.ഡോ.സാമുവല്‍ കമലേശന്‍ മുഖ്യപ്രഭാഷണം നടത്തി. റവ.ജോര്‍ജ് അലക്സാണ്ടര്‍ പ്രാരംഭ പ്രാര്‍ഥന നടത്തി.
ഫിബ്രവരി 18 വരെ നീണ്ടുനില്‍ക്കുന്ന കണ്‍വെന്‍ഷനിലെത്തുന്നവരുടെ സൗകര്യത്തിനായി 14 മുതല്‍ റെയില്‍വെ പ്രത്യേക വണ്ടികള്‍ ഓടിക്കുന്നുണ്ട്.












Click it and Unblock the Notifications