Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: 10 ദിവസത്തിനുള്ളില്‍ സത്യവാങ്മൂലം

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്തുന്നതിനെതിരെ 10 ദിവസങ്ങള്‍ക്കുള്ളില്‍ കേരളം സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും.

സത്യവാങ്മൂലത്തിന്റെ കരട് ജലസേചനവകുപ്പ് തയ്യാറാക്കികഴിഞ്ഞു. ജലസേചനവകുപ്പ് സെക്രട്ടറി ഏലിയാസ് ജോര്‍ജ് സത്യവാങ്മൂലം തയ്യാറാക്കുന്നതിനെ കുറിച്ച് വിദഗ്ധരുമായി ചര്‍ച്ച നടത്തി. സത്യവാങ്മൂലത്തിന്റെ അന്തിമരൂപം ഈയാഴ്ച തന്നെ തയ്യാറാവും.

ഡാമിലെ ജലനിരപ്പ് ഉയര്‍ത്തണമെന്ന് ശുപാര്‍ശ ചെയ്യുന്ന ജലകമ്മിഷന്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് കേരളം ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് സംസ്ഥാന ജലസേചനമന്ത്രി വി.പി.രാമകൃഷ്ണപിള്ള കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.

കേരളത്തിന്റെ വാദങ്ങള്‍ വിദഗ്ധസമിതി ശരിയായ രീതിയില്‍ പരിഗണിച്ചില്ല എന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+