Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഷ്ടാവ് ആത്മഹത്യ ചെയ്തു

കോലഞ്ചേരി : മോഷണത്തിന് ശേഷം മോഷണസ്ഥലത്തു തന്നെ കിടന്നു മയങ്ങിയ യുവാവ് നാട്ടുകാര്‍ സംഭവമറിഞ്ഞതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു .

പൂതൃക്ക സെന്റ് മേരീസ് പള്ളിയിലാണ് സംഭവം . പള്ളിയില്‍ മോഷണം നടത്തിയ ശേഷം മോഷ്ടാവ് വികാരിയച്ചന്റെ കട്ടിലില്‍ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി . നാട്ടുകാര്‍ വിവരമറിഞ്ഞതിനെ തുടര്‍ന്ന് മോഷ്ടാവ് തൂങ്ങിമരിക്കുകയായിരുന്നു . കോട്ടപ്പടി സ്വദേശി എല്‍ദോസാണ് മോഷ്ടാവെന്ന് കരുതുന്നു .

ഫിബ്രവരി 12 തിങ്കളാഴ്ച പള്ളിമടിയടിക്കാന്‍ കപ്യാര്‍ പള്ളിയിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത് . പള്ളിയുടെ വാതിലുകള്‍ തുറന്നിട്ട നിലയിലായിരുന്നു . ഭണ്ഡാരങ്ങളുടെ പൂട്ടുകളും തകര്‍ത്തിരുന്നു .

പൊലീസില്‍ വിവരമറിയിക്കാന്‍ ഫോണ്‍ ചെയ്യാനായി കപ്യാര്‍ വികാരിയുടെ മുറിയില്‍ കയറി . അപ്പോഴാണ് വികാരിയുടെ കട്ടിലില്‍ കിടന്ന് ഉറങ്ങുകയായിരുന്ന മോഷ്ടാവിനെ കണ്ടത് . ഉടനെ മുറിക്കു പുറത്തിറങ്ങി വാതില്‍ പുറത്തു നിന്നും പൂട്ടി നാട്ടുകാരെ വിവരമറിയിച്ചു .

നാട്ടുകാരുടെ ബഹളം കേട്ടുണര്‍ന്ന മോഷ്ടാവ് താന്‍ മോഷ്ടിക്കാന്‍ വന്നതാണെന്ന വിവരം തുറന്നു പറഞ്ഞു . പൊലീസുകാരെത്തുമ്പോഴേക്കും മോഷ്ടാവ് മച്ചില്‍ ഉടുമുണ്ടഴിച്ച് അതില്‍ തൂങ്ങിമരിക്കുകയായിരുന്നു . നിരവധി മോഷണക്കേസുകളില്‍ പ്രതിയായ എല്‍ദോസ് അടുത്തിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+