കള്ള് ചെത്തി കേര കര്‍ഷകരുടെ പ്രതിഷേധം
കോഴിക്കോട്: കേര കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിക്കാന്‍ കര്‍ഷക ദുരിതാശ്വാസ സംഘം പുതിയ സമരമാര്‍ഗത്തിലേക്ക്. തെങ്ങില്‍ നിന്നും കള്ള് ചെത്തി വില്‍ക്കാനാണ് കര്‍ഷകരുടെ നീക്കം. ഫിബ്രവരി 20 ചൊവാഴ്ചയാണ് കര്‍ഷകര്‍ തെങ്ങില്‍ നിന്ന് കള്ള് ചെത്തി വില്‍ക്കുന്നത്.
ലിറ്ററിന് 20 രൂപക്ക് തങ്ങള്‍ കള്ള് വില്‍ക്കാന്‍ തയ്യാറാണെന്ന് കര്‍ഷക ദുരിതാശ്വാസ സംഘം കമ്മിറ്റി ചെയര്‍മാന്‍ എ.വി. വര്‍ക്കി പറഞ്ഞു.
അബ്കാരികള്‍ കള്ള് വ്യവസായത്തില്‍ നിന്ന് വന്‍ലാഭമാണുണ്ടാക്കുന്നത്. ദിവസവും ചെത്തിയെടുക്കുന്ന മൂന്ന് ലക്ഷം ലിറ്റര്‍ മദ്യത്തില്‍ നിന്ന് കേരളത്തിലെ അബ്കാരികള്‍ 10 ലക്ഷമാണ് ലാഭമുണ്ടാക്കുന്നത്- വര്‍ക്കി പറഞ്ഞു.
അബ്കാരികള്‍ കൊള്ളലാഭം നേടുമ്പോള്‍ കര്‍ഷകര്‍ക്ക് തുഛമായ ലാഭമേ ലഭിക്കുന്നുള്ളൂ. അബ്കാരികളെ ഉള്‍പ്പെടുത്താതെ തന്നെ കള്ള് വില്‍ക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും അതിലൂടെ കൂടുതല്‍ ലാഭമുണ്ടാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications