Get Updates
Get notified of breaking news, exclusive insights, and must-see stories!

മനുഷ്യജനിതക മാപ്പ് തയാറായി

വാഷിംഗ്ടണ്‍ : മനുഷ്യ ക്രോമസോമുകളില്‍ ജീനുകള്‍ ഒന്നിനു പുറകെ ഒന്നായി എങ്ങിനെ ക്രമീകരിച്ചിരിക്കുന്നു എന്ന് കാണിക്കുന്ന രേഖാചിത്രമായ ജനിതക മാപ്പ് തയ്യാറായി .

ശാസ്ത്രചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായാണ് ഈ ഗവേഷണഫലത്തെ ലോകം കാണുന്നത് . വാഷിംഗ്ടണിലെ നാഷണല്‍ ഹ്യൂമണ്‍ ജിനോം ഇന്‍സ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ ഫിബ്രവരി 12 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ഈ അപൂര്‍വ രഹസ്യം പുറത്തുവിടും .

മനുഷ്യശരീരത്തിലെ ക്രോമസോമുകളില്‍ ഒരു ലക്ഷം ജീനുകള്‍ വരെ ഉണ്ടെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന കണക്കുകൂട്ടല്‍ . എന്നാല്‍ 30,000 ത്തിനും 40,000 ത്തിനും ഇടയ്ക്ക് ജീനുകള്‍ മാത്രമേ മനുഷ്യക്രോമസോമുകളില്‍ ഉള്ളൂ എന്നാണ് പുതിയ കണ്ടെത്തല്‍ .ജനിതക രഹസ്യത്തിന്റെ ഒരു ഭാഗമെങ്കിലും ഇത്ര വേഗം ശാസ്ത്രലോകം മനസ്സിലാക്കിയെന്നത് അതിപ്രധാന നേട്ടമാണെന്ന് വാഷിംഗ്ടണിലെ നാഷണല്‍ ഹ്യൂമണ്‍ ജിനോം ഇന്‍സ്റിറ്റ്യൂട്ടിലെ ഡോ.ഫ്രാന്‍സിസ് കോളിന്‍സ് പറഞ്ഞു .

ഒരു മണ്ണിരയുടെ ശരീരത്തിലുള്ളതിന്റെ ഇരട്ടിയോളം മാത്രം ജീനുകള്‍കൊണ്ടാണ് മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത് .അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ പൊതു ഫണ്ട് രൂപീകരിച്ചാണ് 1990-ല്‍ ഹ്യൂമണ്‍ ജീനോം പദ്ധതിക്ക് തുടക്കമിട്ടത് . സെലീറ ജീനോമിക്സ് എന്ന സ്വകാര്യ കമ്പനിയും സ്വന്തം നിലയില്‍ ഗവേഷണവുമായി മുന്നോട്ടു പോയിരുന്നു .സെലീറ ജീനോമിക്സിന്റെ പഠനം ഒരു ബ്രിട്ടീഷ് ശാസ്ത്രമാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു .

പക്ഷെ രണ്ടു പേരും സംയുക്തമായാണ് ഗവേഷണഫലം പുറത്തിറക്കിയത് .മനുഷ്യശരീരത്തിലെ എല്ലാ ജീനുകളുടെയും ഘടനയും സ്വഭാവവും പ്രവര്‍ത്തനവും വ്യക്തമായി നിര്‍വചിക്കുന്നതോടെ രോഗനിര്‍ണ്ണയവും ചികിത്സയും അടക്കമുള്ള ശാസ്ത്രഗവേഷണ മേഖലയില്‍ വന്‍മാറ്റമുണ്ടാകും . വ്യക്തികളെ അടിസ്ഥാനമാക്കി മരുന്നുകള്‍ വികസിപ്പിച്ചെടുക്കുന്നതിനും ജനിതക രോഗങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനും ഈ പുതിയ ഗവേഷണ ഫലം സഹായിക്കും .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+