ബീഡിത്തൊഴിലാളികളെ രക്ഷിക്കാന്‍ സമയം നല്കണം
കൊച്ചി : ബീഡിത്തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള അവസരം നല്കിയതിനു ശേഷം മാത്രമേ പുകവലി നിരോധന നിയമം നടപ്പിലാക്കാവൂ എന്ന് കേരളാ ദിനേശ് ബീഡി ജീവനക്കാരുടെ സഹകരണ സൊസൈറ്റി ആവശ്യപ്പെട്ടു .
കേരളാ ദിനേശ് ബീഡി സഹകരണ സൊസൈറ്റിയെ ആശ്രയിച്ചാണ് ഏകദേശം 25,000 ബീഡി തെരുപ്പുകാരും 1,000 ജീവനക്കാരും അവരുടെ കുടുംബവും കഴിഞ്ഞുകൂടുന്നത് . അടുത്തിടെ രണ്ടു കോടി രൂപ ചെലവഴിച്ച് ദിനേശ് ബീഡി വൈവിധ്യവല്ക്കരണ പാതയിലായിരുന്നു എന്ന് സൊസൈറ്റി ചെയര്‍മാന്‍ സി.വി. കുഞ്ഞിരാമന്‍ പറഞ്ഞു . ഭക്ഷ്യവസ്തുക്കളുടെ നിര്‍മ്മാണം , കുടനിര്‍മ്മാണം , വിവരസാങ്കേതിക വ്യവസായത്തിനാവശ്യമായ സോഫ്റ്റ് വെയര്‍ വികസിപ്പിക്കല്‍ എന്നീ മേഖലകളിലാണ് ദിനേശ് ബീഡി അടുത്തിടെ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്നത് .
കഴിഞ്ഞ വര്‍ഷം 600 കോടി ബീഡികള്‍ വില്ക്കുകയുണ്ടായി . 87 കോടിയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ മാത്രം വിറ്റുവരവ് . പ്രധാനമായും കണ്ണൂര്‍ , കാസര്‍കോട് ജില്ലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദിനേശ് ബീഡി നിര്‍മ്മാണ കേന്ദ്രങ്ങളിലെ തൊഴിലാളികള്‍ക്ക് പിഎഫ് , ഗ്രാറ്റിവിറ്റി , ബോണസ് , പെന്‍ഷന്‍ , മെഡിക്കല്‍ അലവന്‍സ് എന്നീ ആനുകൂല്യങ്ങള്‍ നല്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു .
ദിനേശ് ബീഡിത്തൊഴിലാളി സഹകരണ സൊസൈറ്റി ഒരു ടെക്നോ പാര്‍ക്കിന്റെ നിര്‍മ്മാണത്തിലാണ് . വിവരസാങ്കേതിക രംഗത്ത് കൂട്ടു വ്യവസായ സംരംഭങ്ങള്‍ തുടങ്ങുകയാണ് ലക്ഷ്യം .












Click it and Unblock the Notifications