Get Updates
Get notified of breaking news, exclusive insights, and must-see stories!

കേബിള്‍ ശൃംഖലയുടെ പ്രവര്‍ത്തനത്തിന് തുടക്കം

കൊച്ചി: ദക്ഷിണാഫ്രിക്കയെയും വിദൂരപൂര്‍വദേശത്തെയും ബന്ധിപ്പിക്കുന്ന സേഫ് വിവരവിനിമയ കേബിള്‍ ശൃംഖലയെ കാക്കനാട്ടുള്ള വിഎസ്എന്‍എല്‍ രാജ്യാന്തര ഗേറ്റ് വേയുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കൊച്ചിയില്‍ ചെറായി കടപ്പുറത്താണ് കേബിളിന്റെ നോഡെത്തിച്ചിട്ടുള്ളത്.

കാക്കനാട്ടെ വിഎസ്എന്‍ എല്ലില്‍ നിന്ന് ചെറായി ബീച്ചിലേക്ക് ഭൂമിക്കടിയില്‍ 34 കിലോമീറ്റര്‍ കേബിള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. ഈ കേബിളും ആഴക്കടലിലെ പ്രധാന കേബിളും തമ്മില്‍ കടലിനടിയിലൂടെ ബന്ധിപ്പിക്കുന്ന ജോലിയാണ് ഇപ്പോള്‍ നടന്നുവരുന്നത്.

മൗറീഷ്യസില്‍ നിന്നും മലേഷ്യയിലെ പെനാംഗിലേക്ക് പോകുന്ന കേബിളിന്റെ നോഡാണ് കൊച്ചിയിലെ വിഎസ്എന്‍എല്‍ എക്സ്ചേഞ്ചുമായി ബന്ധിപ്പിക്കുന്നത്. മെയ് മാസത്തോടെ ഈ കേബിള്‍ കമ്മിഷന്‍ ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊത്തം കേബിള്‍ ശൃംഖല ഈ വര്‍ഷം ഡിസംബറില്‍ പ്രവര്‍ത്തനക്ഷമമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയില്‍ നിന്നാരംഭിക്കുന്ന സേഫ് ശൃംഖല കൊച്ചി വഴി മലേഷ്യയിലെ പെനാംഗ് വരെ നീളും. മൗറീഷ്യസില്‍ ബെ ജെക്കോത്ത്, റിയൂണിയനില്‍ സെന്റ് പോള്‍ എന്നിവിടങ്ങളിലും ശൃംഖലയെ കരയിലെ എക്സ്ചേഞ്ചുകളുമായി ബന്ധിപ്പിക്കും.

കേപ്ടൗണില്‍ നിന്നും പോര്‍ട്ടുഗലിലേക്കുള്ള കേബിള്‍ ബന്ധം വഴി അമേരിക്കയിലേക്ക് ഒരു പുതിയ വാര്‍ത്താ വിനിമയ മാര്‍ഗം കൂടി സാധ്യമാകുമെന്ന് വിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എസ്.കെ.ഗുപ്ത കൊച്ചിയില്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

28,800 കിലോമീറ്റര്‍ മൊത്തം നീളം വരുന്ന സേഫ് ശൃംഖലയ്ക്ക് 80 ജിബി ശേഷിയുണ്ടാവും. 73 ലക്ഷം ഫോണ്‍ സന്ദേശങ്ങളും 15 ലക്ഷം അതിദ്രുത ഡാറ്റാ ചാനലുകളും 12,000 എട്ട് എംബി ഡിജിറ്റല്‍ വീഡിയോ ചാനലുകളും ഒരേസമയം കൈകാര്യം ചെയ്യാന്‍ കേബിളിന് കഴിയും. യൂറോപ്പിലേക്കുള്ള വാര്‍ത്താ വിനിമയവും ഡാറ്റാ കൈമാറ്റവും സുഗമാകുന്നതിനൊപ്പം യൂറോപ്പ് വഴി അമേരിക്കയിലൂടെ ഒരു പാത കൂടി തുറന്നുകിട്ടുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+