കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കന്‍ ബംഗാളില്‍ നേതാക്കളെ വധിക്കാന്‍ ശ്രമം

  • By Staff
Google Oneindia Malayalam News

കൊല്‍ക്കത്ത : രാഷ്ട്രീയ നേതാക്കളെ ഇല്ലായ്മ ചെയ്ത് ഒരു രാഷ്ട്രീയ അനശ്ചിതത്വം സൃഷ്ടിക്കാന്‍ വിദേശ ശക്തികള്‍ ശ്രമിക്കുന്നു .

കേന്ദ്ര ആഭ്യന്തര വകുപ്പാണ് ഈ വിവരം ഫിബ്രവരി 13 ചൊവാഴ്ച പുറത്തു വിട്ടത് . രാഷ്ട്രീയ നേതാക്കളെ വധിക്കുക വഴി ഒരു ശൂന്യതയുണ്ടാക്കി വടക്കന്‍ ബംഗാളിനെ ഒരു അരാജകാവസ്ഥയിലേക്ക് തള്ളിവിടാനാണത്രേ വിദേശ ശക്തികളുടെ പദ്ധതി . പ്രധാനമായും ഐഎസ്ഐ ആണ് ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ .

ഇന്ത്യയിലും ബംഗ്ലാദേശിലും തീവ്രവാദ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വടക്കു കിഴക്കന്‍ മേഖലകളിലെ തീവ്രവാദി സംഘടനകളുമായി ചേര്‍ന്ന് ഐഎസ് ഐ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിവേണം സുഭാഷ് ഘീഷിങിനെതിരായ വധശ്രമത്തിനെ കാണാനെന്നും ആഭ്യന്തര വകുപ്പ് പറയുന്നു . ഗൂര്‍ഖാ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് (ജിഎന്‍എല്‍എഫ് ) നേതാവ് സുഭാഷ് ഘീഷിങിനെ വധിക്കാനുള്ള ശ്രമം ഈ പദ്ധതിയുടെ ഭാഗമായി വേണം കരുതാന്‍ .

ഇത്തരത്തില്‍ വധിക്കാന്‍ ശ്രമിക്കുന്ന അഞ്ചാമത്തെ നേതാവാണ് സുഭാഷ് ഘീഷിങ് . കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നാലു മുതിര്‍ന്ന സിപിഎം നേതാക്കളെങ്കിലും ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട് .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X