Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലുവ: പ്രതികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍

കൊച്ചി : ആലുവ കൂട്ടക്കൊല സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഫിബ്രവരി 12 തിങ്കളാഴ്ച പൊലീസ് അറസ്റ് ചെയ്ത പ്രതികളില്‍ നിന്ന് ലഭിച്ചതായി സൂചന .

ദമാമിലേയ്ക്കു കടന്നു എന്നു പറയപ്പെട്ടിരുന്ന പ്രതികളിലൊരാളെ പൊലീസ് മുംബൈയില്‍ നിന്നാണ് അറസ്റു ചെയ്തതെന്ന് അറിയുന്നു . രഹസ്യസങ്കേതത്തില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത് . പ്രതികളിലൊരാളുടെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് രക്തം പുരണ്ട പാന്റ്സ് കണ്ടെടുത്തിട്ടുണ്ട് . കൊല്ലപ്പെട്ട അഗസ്റിന്റെ വീട്ടില്‍ നിന്നും കാണാതായ പല ആഭരണങ്ങളും ഇയാളില്‍ നിന്നും പൊലീസിന് ലഭിച്ചു .

സൗദിയിലേയ്ക്ക് പോകാന്‍ പണം ആവശ്യപ്പെട്ട് ചെന്നതാണ് പ്രതികള്‍ . പക്ഷെ പണത്തെച്ചൊല്ലി അഗസ്റിനുമായി വാക്കുതര്‍ക്കമുണ്ടായി . തുടര്‍ന്ന് ഒരാള്‍ യാദൃച്ഛികമായി കൊല്ലപ്പെട്ടു . തെളിവില്ലാതാക്കാന്‍ ബാക്കി അഞ്ചു പേരെയും കൊലപ്പെടുത്തിയതായിരിക്കാം എന്ന് പൊലീസ് കരുതുന്നു .

കേസില്‍ എത്ര പേര്‍ പ്രതികളായുണ്ട് എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല . പ്രതികള്‍ സഞ്ചരിച്ചിരുന്ന മാരുതി കാറിനു വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ് ഇപ്പോള്‍ . അഗസ്റിന്റെ വീട്ടില്‍ നിന്നും പൊലീസ് ഒരു ബ്രീഫ് കെയ്സ് പരിശോധനയ്ക്കായി കൊണ്ടുപോയി .

കഴിഞ്ഞ ദിവസം അഗസ്റിന്റെ അയല്‍പക്കക്കാരെ പൊലീസ് വിശദമായി വീണ്ടും ചോദ്യം ചെയ്തു . സംഭവസ്ഥലത്തെത്തിയ അന്വേഷണസംഘം ഗേറ്റ് തുറന്ന് അകത്തേയ്ക്ക് കയറുന്നതും മറ്റും പല തവണ ആവര്‍ത്തിച്ചു . കൊലപാതകം നടന്ന രീതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ച സാഹചര്യത്തില്‍ ഇതു സംബന്ധിച്ച സ്ഥിരീകരണത്തിന് വേണ്ടിയുള്ള പരിശോധനകളാണ് പൊലീസ് നടത്തിയതെന്ന് കരുതുന്നു . അഗസ്റിന്റെ ബന്ധു ആന്റണി തന്നെയാണ് കേസിലെ മുഖ്യപ്രതിയെന്ന് പൊലീസ് കരുതുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+