Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം: ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയായി

തിരുവനന്തപുരം : സിപിഎമ്മിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഏതാണ്ട് പൂര്‍ത്തിയായി .

കേരളത്തിലെ 14 ജില്ലകളിലെയും സിപിഎം ജില്ലാ സമിതികള്‍ അതാത് ജില്ലകളിലെ സ്ഥാനാര്‍ത്ഥി പട്ടിക ഏതാണ്ട് പൂര്‍ത്തിയാക്കിക്കഴിഞ്ഞു . എന്നാല്‍ ഈ ലിസ്റ് സംസ്ഥാന നേതൃത്വം വിശദമായി പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തും .

ഫിബ്രവരി 13 ചൊവാഴ്ച സിപഎം സംസ്ഥാന സെക്രട്ടേറിയറ്റും ഫിബ്രവരി 14 ബുധനാഴ്ച സംസ്ഥാന സമിതിയും ചേരുന്നുണ്ട് . ഇതില്‍ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അവസാന രൂപം നല്കും . എന്തായാലും സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്ന കാര്യത്തില്‍ സിപിഎം കോണ്‍ഗ്രസിനേക്കാള്‍ ബഹുദൂരം മുന്നിലാണ് .

എറണാകുളം ജില്ലയില്‍ എല്ലാ എംഎല്‍എ മാര്‍ക്കും സിറ്റിംഗ് സീറ്റു നല്കാന്‍ എറണാകുളം ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട് . കണ്ണൂര്‍ ജില്ലയില്‍ ആറ് സിറ്റിംഗ് എംഎല്‍എമാരില്‍ നായനാരും പിണറായി വിജയനുമൊഴികെ ബാക്കിയെല്ലാവരും മത്സരിക്കുമെന്ന് കരുതുന്നു .

അതേ സമയം സിപിഎം ജില്ലാ സെക്രട്ടറിമാരെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനത്തിന്റെ കാര്യത്തില്‍ സംസ്ഥാന നേതൃത്വം ഉറച്ചുനില്ക്കുകയാണ് . അങ്ങിനെയെങ്കില്‍ കണ്ണൂരില്‍ ഇ.പി. ജയരാജന്‍ മത്സരിക്കില്ല . അതേ സമയം കൊടിയേരി ബാലകൃഷ്ണന്‍ ഇക്കുറി മത്സരിക്കാന്‍ സാധ്യതയുണ്ട് .തൃശൂരില്‍ പി.ടി.കുഞ്ഞുമുഹമ്മദ് മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+